ഇനി കരയാനൊരിറ്റ് കണ്ണീരു പോലുമില്ലിവര്‍ക്ക്

By Web DeskFirst Published Jan 26, 2017, 5:53 PM IST
Highlights

2016 സെപ്റ്റംബർ 25 നായിരുന്ന  ദന്തൽ വിദ്യാർത്ഥിനി ശരണ്യയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.നെയ്യാറ്റിൻകര അഡീഷണൽ എസ് ഐയും സംഘവും സ്ഥലത്തെത്തി കിടപ്പുമുറിയിൽ നിന്ന് ഡയറി, ആത്മഹത്യ കുറിപ്പ്, ഫോൺ എന്നവ കസ്റ്റഡിയിലെടുത്ത് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ച് സംസ്കരിച്ചു. മരണത്തിന് മറ്റ് കാരണങ്ങൾ കണ്ടെത്താനായില്ലെന്നായിരുന്നു അഡീഷണൽ എസ് ഐ രക്ഷിതാക്കളെ അറിയിച്ചത്. എന്നാൽ മരണത്തിന് പിന്നിൽ കാരണങ്ങളുണ്ടെന്ന് രക്ഷിതാക്കൾ ഉറച്ചുവിശ്വസിക്കുന്നു.

വർക്കല ദന്തൽ കോളേജ് അവസാന വർഷ വിദ്യാർത്ഥിനിയായ ശരണ്യയ്ക്ക് ഉദയംകുളങ്ങര സ്വദേശിയായ ചെറുപ്പക്കാരനുമായി പ്രണമുണ്ടായിരുന്നു. ആത്മഹത്യയുടെ അന്ന് രാത്രി ഒന്നരവരെ ഈ ചെറുപ്പക്കാരനുമായി മകൾ സംസാരിച്ചിരുന്നതായും ഫോൺ റക്കോർ‍് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.  ഇയാൾ മകളെ ചതിയിൽ പെടുത്തിയതായും ഈ മനോവിഷമത്തിലാണ് ആത്മഹത്യയെന്നുമാണ്  രക്ഷിതാക്കൾ ആരോപിക്കുന്നത്.

ആത്മഹത്യ ചെയ്ത മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യ കുറിപ്പ് വേണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ പോലീസിനെ സമീപിച്ചിട്ടും നൽകിയില്ലെന്നാണ് മറ്റൊരാരോപണം. പോലീസ് ആത്മഹത്യ കുറിപ്പ് മറച്ചുവെക്കുന്നതിലടക്കം ദുരൂഹതയുണ്ടെന്ന് കാണിച്ച് രക്ഷിതാക്കൾ ഡിജിപിക്കും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. എന്നാൽ നാളിതുവരെ ഈ രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം നടത്താനും ദുരൂഹത നീക്കാനും പോലീസ് തയ്യാറായിട്ടില്ല. ഇനി എത് വാതിൽ മുട്ടണം മകളുടെ മരണത്തിന്‍റെ ഉത്തരവാദിയെ കണ്ടെത്താൻ എന്നാണ് ഇവർ ചോദിക്കുന്നത്.

click me!