വധഭീഷണി; മുഖ്യമന്ത്രിക്ക് പൊലീസ് സുരക്ഷ ശക്തമാക്കി

Published : Dec 29, 2017, 06:05 PM ISTUpdated : Oct 04, 2018, 10:25 PM IST
വധഭീഷണി; മുഖ്യമന്ത്രിക്ക് പൊലീസ് സുരക്ഷ ശക്തമാക്കി

Synopsis

തിരുവനന്തപുരം: വധഭീഷണിയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് തൃശൂർ സ്വദേശിയുടെ ഫോണിലേക്ക് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി സന്ദേശമെത്തിയത്. ഉടമയുടെ പക്കൽ നിന്ന് മൂന്ന് ദിവസം മുൻപ് നഷ്ടപ്പെട്ടതാണ് ഫോൺ എന്ന് വ്യക്തമായിട്ടുണ്ട്. 

സന്ദേശം അയച്ചയാളെ കുറിച്ച്  പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. പാലക്കാട് മണ്ണാർകാട് സിപിഎം ജില്ലാ സമ്മേളന വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉള്ളത്. ജില്ലാ പോലീസ് മേധാവി കെ പ്രതീഷ് കുമാർ അടക്കമുള്ളവർ സ്ഥലത്തുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് അനുമതി; ഇന്ത്യയും ഇറാനും ധാരണയിലെത്തിയതായി റിപ്പോർട്ട്
'ഉത്തര കൊറിയൻ എംബസി ആക്രമിച്ച ഇസ്രയേലിന് കിം ജോങ് ഉൻ വാണിംഗ് നൽകി, വലിയ തെറ്റ് ചെയ്തു'; സോഷ്യൽ മീഡിയ പ്രചരണം വ്യാജം, സ്ഥിരീകരിച്ച രേഖകളില്ല