Latest Videos

ജിഷ്ണു കേസ്; നിയമ പോരാട്ടത്തിന് മുൻകൈയെടുത്ത ബന്ധുവിന് വധഭീഷണി

By Web DeskFirst Published May 27, 2018, 11:30 PM IST
Highlights

ജിഷ്ണു കേസിൽ സിബിഐ സംഘത്തിന് മൊഴിനൽകാനിരിക്കെയാണ് ശ്രീജിത്തിന് നേരെ വധ ഭീഷണി ഉണ്ടായിരിക്കുന്നത്.

കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസിൽ നിയമ പോരാട്ടത്തിന് മുൻകൈയെടുത്ത ബന്ധു ശ്രീജിത്തിന് വധഭീഷണി. കഴിഞ്ഞ ദിവസമാണ് ശ്രീജിത്തിനെ വധിക്കുമെന്ന ഫോൺ സന്ദേശം ലഭിച്ചത്. പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി

ജിഷ്ണു കേസിൽ സിബിഐ സംഘത്തിന് മൊഴിനൽകാനിരിക്കെയാണ് ശ്രീജിത്തിന് നേരെ വധ ഭീഷണി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഒരു നമ്പറിൽ നിന്ന് പലതവണ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് ശ്രീജിത്ത് പറഞ്ഞു. ഫോണെടുത്ത ഭാര്യയോടും അസഭ്യം പറഞ്ഞു. വളയത്ത് വച്ച് കൊലപെടുത്തുമെന്നാണ് വിളിച്ചയാൾ പറഞ്ഞത്. തുടർന്ന് ശ്രീജിത്ത് വളയം പൊലീസിൽ പരാതി നൽകി. ഫോൺ റെക്കോർഡ് സഹിതമാണ്  പരാതി നൽകിയിരിക്കുന്നത്. ഭീഷണിപെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും   പൊലീസ് കേസ്സെടുത്തിട്ടുണ്ട്. ജിഷ്ണു കേസിൽ നിയമ പോരാട്ടത്തിന് നേതൃത്വം നൽകിയത് അമ്മ മഹിജയുടെ അർദ്ധസഹോദരനായ ശ്രീജിത്ത് ആയിരുന്നു. സിബിഐ കേസിലെ പ്രധാന സാക്ഷിയാണ് ശ്രീജിത്ത്. ഭീഷണി സംബന്ധിച്ച് ഡിജിപിക്കും പരാതി നൽകുമെന്ന് ശ്രീജിത്ത് പറഞ്ഞു.

click me!