അമേരിക്കയിലെ ജൂതപ്പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ കൊലപ്പെട്ടവരുടെ എണ്ണം 11 ആയി

By Web TeamFirst Published Oct 28, 2018, 7:20 AM IST
Highlights

എല്ലാ ജൂതന്മാറും ചാവണം.. എന്നു വിളിച്ചു പറഞ്ഞു കൊണ്ടാണ് ഇയാള്‍ പള്ളിയിലേക്ക് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പിറ്റ്സ്ബര്‍ഗ് : അമേരിക്കയിലെ പെനിസില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ ഉണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. പിറ്റ്സ്ബര്‍ഗിലെ ഒരു സിനഗോഗിലാണ് വെടിവയ്പ് നടന്നത്. 

പിറ്റ്സ്ബര്‍ഗ്ഗ് സ്വദേശിയായ റോബര്‍ട്ട് ബൊവേഴ്സ് എന്ന 46-കാരനാണ് വെടിവെയ്പ്പിന് പിന്നില്‍. ഇയാളിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. എല്ലാ ജൂതന്മാറും ചാവണം.. എന്നു വിളിച്ചു പറഞ്ഞു കൊണ്ടാണ് ഇയാള്‍ പള്ളിയിലേക്ക് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാവിലെ പത്ത് മണിയോടെയാണ് സംഭവം. സാബത്ത് സംബന്ധിയായ ചടങ്ങുകള്‍  നടക്കുന്നതിനിടെയാണ് വെടിവയ്പ് നടന്നത്.  വെടിവയ്പിന് ശേഷം അക്രമി കീഴടങ്ങിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തു. 

പെനിസില്‍വാനിയയിലെ വെടിവയ്പില്‍ ഖേദമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

സാബത്ത് ആചരിക്കാന്‍ നിരവധിയാളുകള്‍ സിനഗോഗില്‍ എത്തിയിരുന്നു. പൊലീസ് എത്തിയതോടെ അക്രമി ഇവര്‍ക്ക് നേരെയും വെടിയുതിര്‍ത്തു. അക്രമിയുടെ വെടിവയ്പില്‍ ഏതാനും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

click me!