ശബരിമലയില്‍ ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ

Published : Nov 15, 2018, 07:18 PM ISTUpdated : Nov 15, 2018, 09:31 PM IST
ശബരിമലയില്‍ ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ

Synopsis

നവംബര്‍ 22 വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുക. ജില്ലാ കലക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

പത്തനംതിട്ട: മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് തുറക്കാനിരിക്കെ ഇന്ന് അർധരാത്രി മുതൽ ഏഴ് ദിവസത്തേക്ക് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നവംബര്‍ 22 വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുക. ജില്ലാ കലക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തീർത്ഥാടകർക്കും വാഹനങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

കഴിഞ്ഞ രണ്ട് തവണ നട തുറന്നപ്പോഴുണ്ടായ പ്രതിഷേധം ഇത്തവണയും ഉണ്ടാകുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. 
നേരത്തേ ചിത്തിര ആട്ടത്തിന് നട തുറന്നപ്പോഴും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 4500 പൊലീസുകാരാണ് ഒരു സമയം ഡ്യൂട്ടിയിലുണ്ടാകുക. 

അതേസമയം ശബരിമലയില്‍ ക്രമസമാധാന നില വഷളാകാൻ സാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. പ്രക്ഷോഭകാരികൾ പല ഘട്ടങ്ങളായി സന്നിധാനത്തെത്താന്‍ തയ്യാറെടുക്കുന്നു. കാനനപാതവഴി നടന്നാവും കൂടുതൽ പേർ എത്തുകയെന്നും ഇന്‍റലിജന്‍സ് മുന്നറിയിപ്പുണ്ട്.

"

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ