റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ അഴുകിയ നിലയില്‍ ശരീരഭാഗങ്ങള്‍

Published : Feb 18, 2019, 11:14 PM IST
റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ അഴുകിയ നിലയില്‍ ശരീരഭാഗങ്ങള്‍

Synopsis

പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടിയുടേതാണ് ശരീരഭാഗങ്ങളെന്നാണ് പൊലീസ് കരുതുന്നത്. 

താനേ: കുട്ടിയുടേതെന്ന് കരുതുന്ന ശരീരഭാഗങ്ങള്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും കണ്ടെത്തി.  മഹാരാഷ്ട്രയിലെ താനേ ജില്ലയിലാണ് സംഭവം. റ്റിറ്റ്വാല പ്രദേശത്തെ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ ശരീരഭാഗങ്ങള്‍ കിടക്കുന്നതായി ഞായറാഴ്ച പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.  തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അഴുകിയ നിലയിലുള്ള തലയും കാലുകളും കണ്ടെത്തിയെങ്കിലും മറ്റ് ഭാഗങ്ങള്‍ കണ്ടെത്തിയില്ല.  

പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടിയുടേതാണ് ശരീരഭാഗങ്ങളെന്നാണ് പൊലീസ് കരുതുന്നത്. സംഭവ സ്ഥലത്ത് നിന്നും ഒരു ബാഗ് കണ്ടെടുത്തിട്ടുണ്ട്.
കുട്ടിയെ കൊന്ന് ശരീരഭാഗങ്ങള്‍ മുറിച്ച് ബാഗിലാക്കി ട്രെയിനില്‍ നിന്ന് കൊലയാളി എറിഞ്ഞതാകാമെന്നാണ് പൊലീസ് കരുതുന്നത്. കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതകത്തിനും തെളിവുകള്‍ നശിപ്പിച്ചതിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് അമ്മയ്ക്ക് മുന്നിലിട്ട് മകനെ വീടുകയറി ആക്രമിച്ച് കാപ്പാ കേസ് പ്രതികൾ, മകനെ രക്ഷിക്കാൻ ശ്രമിച്ച് വയോധിക, കേസ്
3000 രൂപയ്ക്ക് സിസേറിയൻ, പ്ലസ് ടു വിദ്യാർത്ഥിയുടെ പ്രസവ ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം, 5 വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് അംഗീകാരമില്ല