ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് കോണ്‍ഗ്രസിന് ഉള്ളത്; മറ്റാര്‍ക്കും വിട്ടു കൊടുക്കരുതെന്ന് ഡീന്‍

Web Desk |  
Published : Jun 06, 2018, 04:37 PM ISTUpdated : Jun 29, 2018, 04:12 PM IST
ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് കോണ്‍ഗ്രസിന് ഉള്ളത്; മറ്റാര്‍ക്കും വിട്ടു കൊടുക്കരുതെന്ന് ഡീന്‍

Synopsis

ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് കോണ്‍ഗ്രസിന് ഉള്ളത് മറ്റാര്‍ക്കും വിട്ടു കൊടുക്കരുതെന്ന് ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് കോണ്‍ഗ്രസിന് തന്നെ ഉള്ളതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്. അത് മറ്റാര്‍ക്കും വിട്ടു കൊടുക്കരുത്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി പ്രവേശനവും രാജ്യസഭ സീറ്റും തമ്മില്‍ ബന്ധമില്ലെന്നും ഡീന്‍ തിരുവനന്തപുരത്ത് പറഞ്ഞു.  യുഡിഎഫിലും കോൺ​ഗ്രസിലും നിർണായക മാറ്റങ്ങൾക്ക് വഴി തുറന്ന് ദില്ലിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഡീനിന്‍റെ പ്രതികരണം.

നേരത്തേ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് കൂടി അർഹതപ്പെട്ടതാണന്ന് പരസ്യമായി പ്രസ്താവിച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. കെ എം മാണിയെ മുന്നണിയിലെത്തിക്കുന്നതിനൊപ്പം കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ നീക്കങ്ങള്‍ ഹൈക്കമാന്‍റിനെ ധരിപ്പിക്കാന്‍ കൂടിയാണ് ലീഗ് ലക്ഷ്യമിടുന്നത്. മുന്നണി കണ്‍വീനര്‍ സ്ഥാനം ഘടകകക്ഷികള്‍ക്ക് നല്‍കണമെന്നും ലീഗ് ആവശ്യപ്പെട്ടേക്കും എന്നാണ് വിവരം. ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലൊന്നു മാണി കോണ്‍ഗ്രിസിന്റേതാണ്.

എന്നാല്‍ മാണിയെ മുന്നണിയിലെത്തിക്കാന്‍ ലീഗ് കാര്യമായി ശ്രമിക്കുമ്പോഴും കോണ്‍ഗ്രസ് ഈ സീറ്റ് അടക്കം അവര്‍ക്ക് അര്‍ഹതപ്പെട്ട കാര്യങ്ങളെക്കുറിച്ചൊന്നും പറയുന്നില്ല. കെ എം മാണിയെ മുന്നണിയിലെത്തിക്കാന്‍ നടത്തുന്ന നീക്കങ്ങൾക്ക് കോണ്‍ഗ്രസിലൊരു വിഭാഗം തുരങ്കം വെക്കുന്നു. അവരുടെ ആവശ്യങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ അറിയിക്കുന്നില്ല എന്നൊക്കെയാണ് ലീഗിന്റെ വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിയതിലും ലീഗിന് വിയോജിപ്പുണ്ട്. എന്നാല്‍ ഇപ്പോഴത് ഉന്നയിക്കാതെ കേരളത്തിലെ സാമുദായികവിഭാഗങ്ങള്‍ യുഡിഎഫിനെ കൈവിടുന്നതിലുള്ള ആശങ്കയറിയിക്കാനാണ് നീക്കം. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖത്തറിനെ നടുക്കി സ്ഫോടനം; ഉഗ്ര സ്ഫോടനമുണ്ടായത് ഫാക്ടറിയിൽ; നിരവധി പേർക്ക് പരിക്ക്, ആക്രമണമല്ലെന്ന് രാജ്യം, സാങ്കേതിക തകരാറെന്ന് വിശദീകരണം
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുത്ൽ നിയമസഭയിൽ; മദ്യനയത്തിലും സ്വകാര്യ പങ്കാളിത്തത്തിലും കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത