ഹില്‍പാലസില്‍ മാനുകളുടെ കൂട്ടമരണം; വൈറസ് ബാധയെന്ന് സംശയം

Web Desk |  
Published : Jun 22, 2018, 06:58 AM ISTUpdated : Jun 29, 2018, 04:19 PM IST
ഹില്‍പാലസില്‍ മാനുകളുടെ കൂട്ടമരണം; വൈറസ് ബാധയെന്ന് സംശയം

Synopsis

ഇതുവരെ ചത്തത് 15 മാനുകള്‍ പരിശോധനാഫലത്തിനായി കാത്ത് അധികൃതർ 'ചുവപ്പുനാടയില്‍ കുരുങ്ങി' മാനുകള്‍ ഹില്‍പാലസില്‍ മാനുകള്‍ സുരക്ഷിതരോ?

എറണാകുളം: ഹില്‍പാലസ് മ്യൂസിയത്തിലെ മാന്‍പാര്‍ക്കില്‍ മാനുകളുടെ കൂട്ടമരണത്തിന് കാരണം രോഗബാധയെന്ന് സംശയം. മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശോധനാഫലം വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. രണ്ടാഴ്ചയ്ക്കിടെ 15  മാനുകളാണ് ഹില്‍പാലസില്‍ ചത്തത്.

മഴ തുടങ്ങിയതോടെയാമ് ഹില്‍പാലസിലെ മാന്‍ പാര്‍ക്കില്‍ മാനുകളുടെ കൂട്ടമരണം തുടങ്ങിയത്.  പരസ്പരം വഴക്കടിച്ചും കുത്തിയും മാനുകള്‍ ചാവുന്നത് പതിവാണെങ്കിലും രോഗ ലക്ഷണത്തോടെ എട്ടോളം മാനുകള്‍ ചത്തതാണ് സംശയത്തിന് ഇടയാക്കിയത്. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി സാമ്പിളുകള്‍ പരിശോധനക്ക്  അയച്ചിട്ടുണ്ട്. കുളമ്പ് രോഗം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍  അതീവ ജാഗ്രതയിലാണ് മാന്‍പാര്‍ക്ക്  അധികൃതര്‍

നിലവില്‍ 224 പുള്ളിമാനുകളും 31 മ്ലാവുകളുമാണ് പാർക്കിലുള്ളത്. രോഗം വന്നാല്‍ ചികിത്സിക്കാന്‍ ഒരു ഡോക്ടർപോലും പാർക്കിലില്ല.  ഇത്രയും മാനുകള്‍ക്ക് ഒരുമിച്ച് കഴിയാനാവിശ്യമായ സ്ഥലവും സൗകര്യങ്ങളുമില്ലെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര മൃഗശാലാ അതോറിറ്റി  പാർക്കിന്‍റെ അംഗീകാരം 2013ല്‍ റദ്ധാക്കിയിരുന്നു. ഒപ്പം മാനുകളെ മ്യൂസിയം വളപ്പില്‍നിന്നും എത്രയും പെട്ടെന്ന് മാറ്റണമെന്നും നിർദേശിച്ചിരുന്നു. ഒന്നും നടപ്പായില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി