പാകിസ്ഥാനും സൗദി അറേബ്യക്കും ഇടയിൽ തന്ത്രപ്രധാന സൈനിക കരാർ,പ്രത്യാഘാതം പഠിക്കുമെന്ന് ഇന്ത്യ,ഇന്ത്യയുമായുള്ള ബന്ധത്തെ കരാർ ബാധിക്കില്ലെന്ന് സൗദി

Published : Sep 18, 2025, 09:41 AM ISTUpdated : Sep 18, 2025, 01:46 PM IST
Pakistan Saudi Arabia

Synopsis

സൗദിക്കോ പാകിസ്ഥാനോ നേർക്കുള്ള ഏത് ആക്രമണവും രണ്ടു രാജ്യങ്ങൾക്കും നേർക്കുമുള്ള നീക്കമായി കാണും എന്ന് കരാറിൽ പറയുന്നു  രാജ്യസുരക്ഷ ഉറപ്പാക്കുന്ന എല്ലാ നടപടികൾക്കും കേന്ദ്രം പ്രതിജ്ഞാ, ബദ്ധമെന്ന്  ഇന്ത്യ

ദില്ലി:പാകിസ്ഥാനും സൗദി അറേബ്യയ്ക്കും ഇടയിൽ ഒപ്പു വച്ച തന്ത്രപ്രധാന സൈനിക സഹകരണ കരാറിനോട് പ്രതികരിച്ച് ഇന്ത്യ. കരാർ മേഖലയുടെ സ്ഥിരതയ്ക്കും രാജ്യ സുരക്ഷയ്ക്കും എന്ത് പ്രത്യാഘാതം ഉണ്ടാക്കും എന്നത് പഠിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാനും സൗദി അറേബ്യക്കുമിടയിൽ ഏറെ നാളായി ഇക്കാര്യത്തിലെ ചർച്ച നടക്കുന്നത് അറിയാമായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. 

ഇന്ത്യയുടെ ദേശീയ താല്പര്യവും എല്ലാ മേഖലയിലെയും സമഗ്ര സുരക്ഷയും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമെന്നും കമ്മീഷൻ പ്രതികരിച്ചു. ഏതെങ്കിലും ഒരു രാജ്യത്തിന് എതിരായ ആക്രമണം രണ്ടു രാജ്യങ്ങൾക്കും എതിരായ നീക്കമായി കാണും എന്നാണ് കരാറിലുള്ളതെന്ന് പാകിസ്ഥാൻ വിശദീകരിച്ചിരുന്നു. ഹമാസിനെതിരായി ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിനു ശേഷമാണ് സൗദിയും പാകിസ്ഥാനും കരാർ ഒപ്പുവയ്ക്കുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനുമാണ് കരാർ ഒപ്പുവച്ചത്. ഇന്ത്യയുമായുളള് ബന്ധത്തെ കരാർ ബാധിക്കില്ലെന്ന് സൗദി അറേബ്യ പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരുണ സംഭവം പാലക്കാട് അട്ടപ്പാടിയിൽ