കോടതി ആവശ്യമായ ഉത്തരവുകളും ഇടക്കാല നിർദ്ദേശങ്ങളും പുറപ്പെടുവിക്കും. എന്നാൽ പ്രക്രിയ പൂർത്തിയാക്കുന്നതിൽ തടസ്സമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.  

ദില്ലി: ഒരു സംസ്ഥാനത്തും വോട്ടര്‍‌ പട്ടിക സമഗ്ര പരിഷ്കരണം (എസ്‌ഐആർ) തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി. കോടതി ആവശ്യമായ ഉത്തരവുകളും ഇടക്കാല നിർദ്ദേശങ്ങളും പുറപ്പെടുവിക്കും. എന്നാൽ പ്രക്രിയ പൂർത്തിയാക്കുന്നതിൽ തടസ്സമുണ്ടാക്കാന്‍ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളും ഇക്കാര്യം വ്യക്തമായി മനസിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ബംഗാളിലെ എസ്.ഐ.ആറില്‍ ക്രമക്കേടാരോപിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് പരാമ‌ര്‍ശം. പശ്ചിമ ബംഗാളിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതി വ്യക്തമായ നിർദേശം പുറപ്പെടുവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബംഗാളിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയുടെ സമയം നീട്ടാനും സുപ്രീംകോടതി നി‍‍ര്‍ദ്ദേശിച്ചു. രേഖകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കുന്നതിന് ഒരാഴ്ച കൂടി സമയം നീട്ടി നൽകാനാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആവശ്യപ്രകാരം അംഗീകരിച്ചാണ് നടപടി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങളിൽ ബംഗാൾ ഡിജിപിയോടും കോടതി വിശദീകരണം തേടി. അക്രമണങ്ങളിൽ നടപടിയെടുത്തില്ലെന്ന കമ്മീഷന്റെ അപേക്ഷയിലാണ് കോടതിയുടെ നടപടി. ഒരു സംസ്ഥാനത്തും വോട്ടര്‍‌ പട്ടിക സമഗ്ര പരിഷ്കരണം (എസ്‌ഐആർ) തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി.