ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രതിരോധമന്ത്രി കേരളത്തിലെത്തി

Published : Dec 03, 2017, 05:40 PM ISTUpdated : Oct 05, 2018, 02:32 AM IST
ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രതിരോധമന്ത്രി കേരളത്തിലെത്തി

Synopsis

തിരുവനന്തപുരം: ഓഖി നാശം വിതച്ച കേരള തീരം സന്ദര്‍ശിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ കേരളത്തിലെത്തി. തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന മന്ത്രി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. വൈകീട്ട് 4.30 ഓടെ മന്ത്രി പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാവനത്താവളത്തിലിറങ്ങി. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് വ്യോമ, നാവിക സേനാ അധികൃതരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് മന്ത്രിമാരുമായും ചര്‍ച്ച നടത്തും. 

തുടര്‍ന്ന്  പ്രത്യേക വിമാത്തില്‍, ഓഖി ചുഴലിക്കാറ്റില്‍ നാശം വിതച്ച കന്യാകുമാരിയിലേക്ക് മന്ത്രി യാത്ര തിരിക്കും. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിരോധമന്ത്രി തിങ്കളാഴ്ട തിരുവനന്തപുരത്ത് തിരിച്ചെത്തും. വിഴിഞ്ഞം, പൂന്തുറ, തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തും. 

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫിഷറിസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, വ്യോമ നാവികസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിരോധ മന്ത്രിയെ സ്വീകരിച്ചത്. അല്‍ഫോണ്‍സ് കണ്ണന്താനം ഞായറാഴ്ച രാവിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയിരുന്നു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ, കുത്തേറ്റത് സ്റ്റേഷന് മുന്നിൽവെച്ച്
ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കോൺഗ്രസിൻ്റെ പടയോട്ടം ,1537 സീറ്റുകളിൽ മിന്നും വിജയം, തെലങ്കാനയിൽ 'കൈ' കരുത്ത് കാട്ടി രേവന്ത് റെഡ്ഡി