
വി കെ ശശികലയുടെ സുഖവാസമടക്കം പരപ്പന അഗ്രഹാര ജയിലിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന കർണാടക ഡിഐജി ഡി രൂപയ്ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. രാജ്ഭവനിൽ ഗവർണർ വജുഭായ് വാല രൂപയ്ക്ക് പൊലീസ് മെഡൽ സമ്മാനിച്ചു. രൂപയടക്കം 88 ഉദ്യോഗസ്ഥർക്കാണ് മെഡൽ സമ്മാനിച്ചത്. ജയിലിലെ ക്രമക്കേടുകളെക്കുറിച്ചുളള റിപ്പോർട്ടിന് പിന്നാലെ രൂപയെ ട്രാഫിക്കിലേക്ക് സ്ഥലംമാറ്റിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam