വെളിച്ചക്കുറവ് : 33 ട്രെയിനുകള്‍ വൈകിയോടുന്നു

Published : Nov 25, 2017, 10:50 AM ISTUpdated : Oct 05, 2018, 01:30 AM IST
വെളിച്ചക്കുറവ് : 33 ട്രെയിനുകള്‍ വൈകിയോടുന്നു

Synopsis

ദില്ലി : പുകമഞ്ഞിൽ വെളിച്ചക്കുറവ്​ മൂലം ദില്ലിയിൽ നിന്നുള്ള 33 ട്രെയിനുകൾ വൈകിയോടുന്നു. അഞ്ച്​ ട്രെയിനുകളുടെ സമയം റെയിൽവെ പുനഃക്രമീകരിക്കുകയും മൂന്നെണ്ണം റദ്ദാക്കുകയും ചെയ്​തു.  കഴിഞ്ഞ ആഴ്​ച അവസാനത്തിലും ദില്ലിയിലെ പുകമഞ്ഞ്​ കാരണം ട്രെയിൻ, വിമാന സർവീസുകൾക്ക്​ തടസം നേരിട്ടിരുന്നു.

നൂറിൽ അധികം ട്രെയിനുകൾ ലക്ഷ്യസ്​ഥാനത്ത്​ എത്താനും പുറപ്പെടാനും വൈകി. സർവീസ്​ ഒാപ്പറേറ്റ്​ ​ചെയ്യുന്നതിനെയും ഇത്​ ബാധിച്ചിട്ടുണ്ട്​. ഇൗ ആഴ്​ച 64 ട്രെയിനുകളാണ്​ പുകമഞ്ഞിൽ കുരുങ്ങി വൈകിയത്​. ഒട്ടേറെ ട്രെയിനുകൾ പുനഃക്രമീകരിക്കുകയും റദ്ദാക്കുകയും ചെയ്​തു. ഇൗ മാസം ആദ്യം മുതൽ ദില്ലിയിലെ തലസ്​ഥാന മേഖലയിലെ അന്തരീക്ഷ മലിനീകരണ തോത്​ വായു ഗുണനിലവാര സൂചിക പ്രകാരം അസഹനീയമായി മാറിയിട്ടുണ്ട്​. യൂനൈറ്റഡ്​ എയർലൈൻസ്​ ദില്ലിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇതിനാല്‍ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര