ബിയറിന് നാൽപത് ശതമാനം വരെ ഇളവ്; ‍ഡൽഹിയിൽ ബിയർ മാസാചരണം

Published : Aug 22, 2017, 07:01 PM ISTUpdated : Oct 04, 2018, 05:03 PM IST
ബിയറിന് നാൽപത് ശതമാനം വരെ ഇളവ്; ‍ഡൽഹിയിൽ ബിയർ മാസാചരണം

Synopsis

ന്യൂഡൽഹി: ബിയർ പ്രേമികൾക്ക് ഡൽഹിയിലേക്കൊരു യാത്ര നടത്താൻ പറ്റിയ അവസരമാണിത്. ഡൽഹിയിലെ ആദ്യത്തെ ബിയർ മാസാചരണം അവസാനിക്കാൻ കുറച്ച് ദിവസങ്ങൾ കൂടി ബാക്കിയുണ്ട്.മാസാചരണത്തിന്റെ ഭാ​ഗമായി പ്രധാനപ്പെട്ട റെസ്റ്റോറന്റുകളിലും ബിയർ മേളകളിലും ബിയറിന് 40 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെല്ലാം പുറമെ ഓരോ ബാറുകളിലും പ്രത്യേകം ഓഫറുകളുമുണ്ട്.

കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ ആദ്യമായി ബിയർ മാസാചരണം ആരംഭിച്ചത്. ഇത് ബം​ഗളൂരുവിലായിരുന്നു. തുടർന്നാണ് ആദ്യമായി ഡൽഹിയിലേക്കും ബിയർ മാസാചരണം എത്തിയത്. ആചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിയറും ഭക്ഷണവുമടക്കമുള്ള പാക്കേജുകളുമായി കുറഞ്ഞ നിരക്കിൽ വിതരണം ചെയ്ത് ബിയർ പ്രേമികളെ ആകർഷിക്കുകയാണ് ഹോട്ടലുകളിലെ ബിയർ മേളകൾ. 

ആഘോഷങ്ങളുടെ ആദ്യഘട്ടമായി ലോക ബിയർ ദിനമായ ആ​ഗസ്ത് നാലിന് ഓരോ ഫ്ലാറ്റുകൾക്കും 499 രൂപയ്ക്ക് 10 ബോട്ടിൽ ബിയറാണ് ഹോട്ടലുകൾ ഓഫർ ചെയ്തത്. ബിയർ ബാത്ത് എന്ന പേരിൽ ബിയറിൽ കുളിക്കുന്ന പരിപാടിയും സഘടിപ്പിച്ചിരുന്നു.

ബിയർ ടേസ്റ്റ് ചെയ്ത് ഫ്ളാവറുകളും റെസിപ്പിയും കണ്ടെത്തുക. ബിയർ ഉപയോ​ഗിച്ചുള്ള ഭക്ഷണപാചക മത്സരം  എന്നിവയടക്കം നിരവധി മത്സരങ്ങളും ആഘോഷത്തിന്റെ ഭാ​ഗമായി സംഘ
ടിപ്പിച്ചിട്ടുണ്ട്.  മത്സര വിജയികൾ കമ്പനികൾ നൽകുന്ന വമ്പൻ സമ്മാനങ്ങളും കാത്തിരിപ്പുണ്ട്. എന്തായാലും ഡൽഹിയിലെ ബിയർ മാസാചരണത്തിനെത്തുന്നവരെ കാത്തിരിക്കുന്നത് വമ്പൻ ആഘോഷങ്ങളാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി പരമാർശങ്ങൾക്കെതിരെ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് സുപ്രീംകോടതിയിൽ
മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും