അബദ്ധത്തിലുള്ള സ്പര്‍ശനം ലൈംഗിക അതിക്രമമാകില്ലെന്ന് ദില്ലി ഹൈക്കോടതി

Published : Nov 02, 2017, 06:01 PM ISTUpdated : Oct 04, 2018, 07:55 PM IST
അബദ്ധത്തിലുള്ള സ്പര്‍ശനം ലൈംഗിക അതിക്രമമാകില്ലെന്ന് ദില്ലി ഹൈക്കോടതി

Synopsis

ദില്ലി: അബദ്ധത്തിലുള്ള സ്പര്‍ശനങ്ങളെ ലൈംഗിക അതിക്രമമായി കണക്കാക്കാന്‍ ആകില്ലെന്ന് ദില്ലി ഹൈക്കോടതി വിധിച്ചു. കേന്ദ്ര ശാസ്ത്ര ഗവേണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് ദില്ലി ഹൈക്കോടതി വിധി. ഒരു തര്‍ക്കത്തിനിടയില്‍ സുഹൃത്തോ, സഹപ്രവര്‍ത്തകരോ അബദ്ധത്തില്‍ ദേഹത്ത് സ്പര്‍ശിച്ചാല്‍ അതിനെ ലൈംഗിക അതിക്രമമായി കണക്കാക്കാന്‍ ആകില്ലെന്നാണ് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയത്. 

ലൈംഗികമായി ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കൃത്യങ്ങളെ മാത്രമെ അങ്ങനെ കണക്കാക്കാന്‍ സാധിക്കൂവെന്ന് കേന്ദ്ര ശാസ്ത്രഗവേണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെതിരെയുള്ള ലൈംഗിക അധിക്രമ കേസ് റദ്ദാക്കിക്കൊണ്ട് ദില്ലി ഹൈക്കോടതി വിധിച്ചു. ഗവേഷണ കേന്ദ്രത്തിലെ ലബോട്ടറിയില്‍ ജോലി ചെയ്യുന്നതിനിടയില്‍ സഹപ്രവര്‍ത്തകയുടെ കയ്യില്‍ പിടിച്ചുവലിച്ച് മോശം പരാമര്‍ശം നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക അതിക്രമത്തിന് കേസെടുത്തത്. 

ദളിത് സമുദായത്തില്‍പ്പെട്ട ആളെ വിവാഹം കഴിച്ചതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥന്‍ അപമാനിച്ചുവെന്നും യുവതിയുടെ പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും ലൈംഗിക അധിക്രമത്തിന്റെ കണ്ണിലൂടെ കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.  തുടര്‍ന്ന് യുവതിയുടെ പരാതി കോടതി തള്ളി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഷ്ണുവിന്റെ കൂറ്റൻ പ്രതിമ പൊളിച്ചുമാറ്റിയതിൽ വിശദീകരണവുമായി തായ്‍ലൻഡ്; 'മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'
എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്