പി.എസ്.സി പരീക്ഷകള്‍ക്ക് ചോദ്യപേപ്പര്‍ മലയാളത്തിലും വേണമെന്ന് ഭാഷാ സമിതി

By Web DeskFirst Published Nov 2, 2017, 5:40 PM IST
Highlights

തിരുവനന്തപുരം:  പി.എസ്.സി പരീക്ഷകള്‍ക്ക് മലയാളത്തില്‍ കൂടി ചോദ്യപേപ്പര്‍ നല്‍കണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെടാന്‍ ഔദ്യോഗിക ഭാഷ ഉന്നതതല സമിതി യോഗം തീരുമാനിച്ചു. നിലവില്‍ എസ്എസ്എല്‍സി വരെ യോഗ്യതയുളള പരീക്ഷകള്‍ക്കാണ് മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഒൗദ്യോഗിക ഭാഷാ ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം. 

നിലവിൽ അടിസ്ഥാന യോഗ്യത ബിരുദമായ  തസ്തികകളിൽ ഇംഗ്ലീഷിലാണ് ചോദ്യപേപ്പര്‍ .ഇത്തരം പരീക്ഷകളിൽ മലയാളത്തിലും ചോദ്യക്കടലാസ് വേണമെന്നാണ് ആവശ്യം . ഒന്നിലേറെ പരീക്ഷയുള്ള തസ്തികകളിൽ  ഒരു പേപ്പര്‍ നിര്‍ബന്ധമായും മലയാള ഭാഷ സംബന്ധിച്ചാകണമെന്നും പി.എസ്.സിയോട്  ശുപാര്‍ശ ചെയ്യും. പ്ലസ് ടു വിൽ ശാസ്ത്ര പുസ്തകങ്ങള്‍ക്ക് മലയാളത്തിൽ പാഠ പുസ്തകങ്ങള്‍ തയ്യാറാക്കണമെന്ന്  എസ്.സി.ഇ.ആര്‍.ടിയോട് നിര്‍ദേശിക്കാനും യോഗം തീരുമാനിച്ചു.

click me!