പൊലീസുകാര്‍ നോക്കി നില്‍ക്കെ യുവാവിനെ തലകീഴായി കെട്ടിത്തൂക്കി തല്ലിക്കൊന്നു

Published : Nov 02, 2017, 05:43 PM ISTUpdated : Oct 05, 2018, 01:32 AM IST
പൊലീസുകാര്‍ നോക്കി നില്‍ക്കെ യുവാവിനെ തലകീഴായി കെട്ടിത്തൂക്കി തല്ലിക്കൊന്നു

Synopsis

താനെ : മാനസികാസ്വസ്ഥ്യമുള്ള യുവാവിനെ  തലകീഴായി കെട്ടിത്തൂക്കി തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ താനെയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഇരുപത്തെട്ട് വയസായ യുവാവിനെയാണ് പൊലീസുകാര്‍ നോക്കി നില്‍ക്കെ കയ്യും കാലും കെട്ടി തലകീഴായി കെട്ടിത്തൂക്കിയതിന് ശേഷം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. വടി കൊണ്ടും മറ്റ് ആയുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ യുവാവ് നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. 

അക്രമണത്തില്‍ മാരകമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമിത് പട്ടേല്‍, സാഗര്‍ പട്ടേല്‍, ബല്‍റാം ഫുറാദ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് കോണ്‍സ്റ്റബിള്‍മാരായ എച്ച് എന്‍ ഗരുഡ്, എസ് വി കന്‍ചാവേ എന്നിവര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു ക്രൂര മര്‍ദനം നടന്നത്. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചില്ല. അക്രമത്തിലേയ്ക്ക് നയിച്ചതിന് പിന്നിലെ കാരണമെന്താണെന്നും വ്യക്തമല്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണയം വച്ച സ്വർണം തിരികെ നൽകിയില്ല, ഫിനാൻസ് ഏജന്‍റിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു, സഹോദരങ്ങൾ പിടിയിൽ
പൊള്ളാച്ചിയിലെ ആശുപത്രിക്ക് മുന്നിൽ വിങ്ങിപ്പൊട്ടി ഉറ്റവർ, മൃതശരീരം തിരിച്ചറിയാൻ ബന്ധുക്കളെത്തി; കേരളത്തെ നടുക്കി വാൽപ്പാറ അപകടം