യുവാവിന്‍റെ കൊലപാതകത്തിന് പിന്നില്‍ കഞ്ചാവ് മാഫിയയെന്ന് ബന്ധുക്കള്‍

By Web TeamFirst Published Oct 2, 2018, 11:45 PM IST
Highlights

കഞ്ചാവ് മാഫിയക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം നടത്തി. യുവാവിന്‍റെ മൃതദേഹം റോ‍ഡില്‍ നിന്നും എടുക്കാതെയാണ് കുടുംബാംഗങ്ങള്‍ പ്രതിഷേധം നടത്തിയത്. രണ്ട് ബൈക്കിന് തീവെച്ച പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ദില്ലി:മകനും മരുമകളും കളിക്കുന്നത് കണ്ടുകൊണ്ട് വീടിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ ദില്ലിയില്‍  അജ്ഞാതര്‍ വെടിവച്ചു കൊന്നു. രൂപേഷ് കുമാര്‍ എന്ന യുവാവാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ദില്ലി തയ്മൂര്‍ നഗറിലാണ്  കൊലപാതകം. ഞായറാഴ്ച രാത്രി 8.30 നും 8.40നും ഇടയിലാണ് കൊലപാതകം നടക്കുന്നത്. ക‍ഞ്ചാവ് മാഫിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

കഞ്ചാവ് മാഫിയക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം നടത്തി. യുവാവിന്‍റെ മൃതദേഹം റോ‍ഡില്‍ നിന്നും എടുക്കാതെയാണ് കുടുംബാംഗങ്ങള്‍ പ്രതിഷേധം നടത്തിയത്. രണ്ട് ബൈക്കിന് തീവെച്ച പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. കൊലപാതക ദൃശ്യങ്ങള്‍ സമീപത്ത് സി.സി.ടി.വിയിൽ നിന്ന് പൊലീസിന് കിട്ടി. വെടിയേറ്റ രൂപേഷിനെ  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവ് കച്ചവടമാണ് നടക്കുന്നതെന്ന് രൂപേഷിന്‍റെ സഹോദരന്‍ ഉമേശ് പറഞ്ഞു. 

click me!