
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ പകർത്തിയെന്ന് ആരോപണം. എയിംസ് മെട്രോ സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു സംഭവം. മെട്രോയിൽ ഒപ്പമുണ്ടായിരുന്ന സിഐഎസ്എഫ് ജവാൻ തന്റെ ചിത്രങ്ങൾ ഫോണിൽ രഹസ്യമായി പകർത്തി എന്നായിരുന്നു യാത്രക്കാരിയായ യുവതിയുടെ ആരോപണം. പിന്നാലെ യാത്രക്കാർ ജവാൻ്റെ ഫോൺ പരിശോധിച്ചു. ഫോണിൽ ചിത്രങ്ങൾ കണ്ടതോടെ യുവതിയടക്കമുള്ള യാത്രക്കാർ ജവാനെ ചോദ്യം ചെയ്യുകയും സംഭവം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെടുകയും ആരോപണവിധേയനായ ജവാനെ ഉടനടി സസ്പെൻഡ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam