ബിവറേജില്‍ ക്യൂ ഇല്ല; ഒരാഴ്ചകൊണ്ട് ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനം കുത്തനെ കുറഞ്ഞു

Published : Nov 17, 2016, 05:27 AM ISTUpdated : Oct 04, 2018, 11:33 PM IST
ബിവറേജില്‍ ക്യൂ ഇല്ല; ഒരാഴ്ചകൊണ്ട് ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനം കുത്തനെ കുറഞ്ഞു

Synopsis

ഈ മാസം 200 കോടിയോളം രൂപയുടെ വരുമാനം കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്. നോട്ട് നിരോധിക്കാന്‍ തീരുമാനിച്ച നവംബര്‍ എട്ടിന് 270 ബിവറേജസ് ഷോപ്പുകളില്‍ നിന്നുള്ള വിറ്റുവരവ് 28 കോടിയായിരുന്നു, എന്നാല്‍ പിറ്റേദിവസം ഇത് 18 കോടിയായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ബിവറേജുകളില്‍ എടിഎം ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാത്തതാണ് ബിവറേജസ് കോര്‍പ്പറേഷന് തിരിച്ചടിയായത്. അബ്കാരി നിയമമനുസരിച്ച് പണം വാങ്ങി മാത്രമേ മദ്യം വില്‍ക്കാനാവു. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ എത്തുന്ന ബിവറേജസ് ഔട്ട്‌ലറ്റുകളിലെത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു.

കറന്‍സി വിനിമയം പൂര്‍വ്വസ്ഥിതിയിലേക്കെത്താന്‍ വൈകിയാല്‍ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ സ്ഥിതി വളരെ മോശമാകും. ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ കാര്‍ഡ് ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമുണ്ടാകും. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇരട്ട ഗ്യാസ് കണക്ഷൻ: പ്രധാനമന്ത്രിക്ക് മുന്നിൽ പുതിയ ആവശ്യം, 2 സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് 2 ഗ്യാസ് കണക്ഷൻ അനുവദിക്കണമെന്ന് കൺസ്യൂമർ അസോസിയേഷൻ
'ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്വമാണ്', തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ