നോട്ടുനിരോധനം: മല്‍സ്യ തൊഴിലാളികള്‍ നട്ടംതിരിയുന്നു

By Web DeskFirst Published Dec 14, 2016, 10:23 AM IST
Highlights

കടലിലില്‍ നിന്ന് മീന്‍ പിടിച്ച് കരക്കെത്തിക്കുന്നവര്‍ മുതല്‍ കടപ്പുറത്തുനിന്നും വീണുകിട്ടുന്ന പൊടിമീന്‍ പെറുക്കിയെടുത്ത് വില്‍ക്കുന്നവരടക്കം ഈ മേഖലയിലെ പരമ്പരാഗത തൊഴിലാളികളെല്ലാം അന്നന്നത്തെ ഉപജീവനത്തിനായി ബുദ്ധിമുട്ടുകയാണ്.

കടലില്‍ നിന്ന് കൈനിറയെ മത്സ്യങ്ങള്‍ കിട്ടിയിട്ടും ഇതെന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ് പരമ്പരാഗത മത്സ്യതൊഴിലാളകള്‍. പുലര്‍ച്ചെ ചെറുബോട്ടുകളിലും തോണികളിലുമായി കടലില്‍പോയി മീനുമായി മടങ്ങി വരുമ്പോള്‍ കരക്ക് കാത്തിരുന്ന് ലേലം വിളിച്ച് മീനെടുക്കുന്നതൊക്കെ ഇപ്പൊ പഴങ്കഥയായി മാറിയിരിക്കുന്നു.ആവശ്യക്കാരില്ലാത്തതിനാല്‍ മത്സ്യത്തിന് ന്യായമായ വില കിട്ടാത്തതാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്.ഐസ് ഇട്ട് ശീതീകരിച്ച് വച്ച് രണ്ടും മൂന്നും ദിവസങ്ങള്‍ കാത്ത് അവസാനം കിട്ടുന്ന വിലക്ക് വിറ്റൊഴിവാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

മീന്‍ കൊട്ടയിലാക്കി ചുമന്ന് ഗ്രാമങ്ങളിലൂടെ കൊണ്ടുനടന്ന് വിറ്റിരുന്ന സ്ത്രീകളുടെ കച്ചവടവും നിലച്ച മട്ടാണ്.സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ചില്ലറനോട്ടുകളുടെ ക്ഷാമവും കൂടിയായത് ഇവരുടെ ഉപജീവനവും മുട്ടിച്ചു.
 

click me!