നോട്ട് ക്ഷാമം: സംസ്ഥാനത്തിന്റെ വരുമാനം കുത്തനെ ഇടിഞ്ഞു

By Web DeskFirst Published Dec 24, 2016, 5:29 AM IST
Highlights

വാണിജ്യ നികുതിയില്‍ ഡിസംബറിന്റെ ആദ്യ പകുതിയില്‍ അഞ്ചു ശതമാനം നെഗറ്റീവ് വളര്‍ച്ച. 2015 ഡിസംബറില്‍ 2578 കോടിയായിരുന്നു നികുതി വരുമാനം. എന്നാല്‍ ആദ്യ പകുതിയില്‍ രണ്ടായിരം കോടിയോളം മാത്രം . വന്‍ നികുതി വളര്‍ച്ച ബജറ്റ് പ്രതീക്ഷിച്ചിടത്താണിത്. രജിസ്‌ട്രേഷനില്‍ മുന്‍മാസത്തെക്കാള്‍ നേരിയ വര്‍ദ്ധനയുണ്ട്. കഴിഞ്ഞ 22 ാം തീയതി വരെയുള്ള കണക്കിലുണ്ട്. വരുമാനം 120 കോടി. പക്ഷേ 2015 ല്‍ ഇത് 155 കോടിയായിരുന്നു. ബജറ്റ് പ്രതീക്ഷിച്ച വരുമാനകണക്കുകളെല്ലാം നോട്ട് ക്ഷാമത്തില്‍ തകിടം മറിയുകയാണ് .

വരുമാനം ഇടിഞ്ഞതിനാല്‍ കടമെടുപ്പ് പരിധി അരശതമാനം കൂട്ടണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത. അതേ സമയം നോട്ട് ക്ഷാമത്തില്‍ സര്‍ക്കാര്‍ ചെലവും കുറഞ്ഞു. മുന്‍മാസത്തെക്കാള്‍ 1100 കോടിയുടെ കുറവ് . ശമ്പളം പെന്‍ഷന്‍ ഇനത്തില്‍ 600 കോടിയോളം പിന്‍വലിക്കാനുണ്ട്. അതിനാല്‍ ട്രഷറിയില്‍ പണമുണ്ട്.

ഈ സാഹചര്യത്തില്‍ ചെലവ് വര്‍ധിപ്പിച്ച് വരുമാനം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമം.  ശമ്പളവും പെന്‍ഷനും മുടക്കില്ല. ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്ത് ആളുകളില്‍ കൂടുതല്‍ പണമെത്തിക്കും.

ബജറ്റ് കണക്കു കൂട്ടിയ മൂലധനച്ചെലവ് നടത്താനാകുമോയെന്നതില്‍ ഉറപ്പില്ല . ബാങ്കുകളിലെത്തിയ പണത്തിലാണ് സര്‍ക്കാരിന്റെ കണ്ണ്. 
 

click me!