
വിചിത്രമായ വെല്ലുവിളികള്‍ സീകരിക്കാന്‍ സദാ സന്നദ്ദരായ യുവാക്കള്‍ക്കിടയില്‍ അപകട സാധ്യതയുള്ള മറ്റൊരു ഗെയിം കൂടി പ്രചരിക്കുന്നു. കുട്ടികളുടെ പെരുമാറ്റ രീതിയില്‍ പൊടുന്നനെയുണ്ടാകുന്ന മാറ്റങ്ങള്‍ കുറച്ചൊന്നുമല്ല രക്ഷിതാക്കളെ വലയ്ക്കുന്നത്. ജെയ്മി പ്രീ സ്കോട്ട് എന്ന ലണ്ടന്‍ സ്വദേശിനിയായ മാതാവ് മകള്‍ എല്ലീയുടെ കൈകളിലെ പൊള്ളലുകളുടെ കാരണം തേടിയത് ഇത് മൂലമാണ്. കേട്ടപ്പോള്‍ വിചിത്രവും നിസാരവുമായി തോന്നിയ ഗെയിമിന് ദൂഷ്യവശങ്ങള്‍ ഏറെയുണ്ടെന്നാണ് വിലയിരുത്തല്‍.
ശരീരഭാഗങ്ങളില്‍ ഒരേ ഇടത്ത് തുടര്‍ച്ചയായി ഡിയോഡറന്റ് അടിച്ച് പൊള്ളുകള്‍ ഉണ്ടാക്കുന്നതാണ് പുതിയ ചലഞ്ച്. ഡിയോഡറന്റില്‍ അടങ്ങിയ വസ്തുക്കള്‍ ശരീരത്തില്‍ സാധാരണ രീതിയില്‍ പ്രയോഗിക്കുമ്പോള്‍ ഇത്തരം പൊള്ളുകള്‍ ഉണ്ടാവുന്നില്ലെങ്കിലും തുടര്‍ച്ചയായി ഒരേ ഭാഗത്ത് അടിക്കുമ്പോള്‍ പൊള്ളുകള്‍ ഉണ്ടാവുന്നു. ശരീരത്തില്‍ ഡിയോഡറന്റ് ശരീരത്തില്‍ ഏറെ നേരം നില്‍ക്കുന്നത് അപകടമാണെന്ന് വിദഗ്ദരും പറയുന്നു.
കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നാവുന്ന ഇത്തരം ഗെയിമുകള്‍ കൗമാരക്കാര്‍ക്കിടയില്‍ ഏറെ പ്രചാരം നേടുന്നത് ആശങ്കയ്ക്ക് വക നല്‍കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഗൂഗിളില്‍ ഈ ചലഞ്ചിന്റെ വിശദാംശങ്ങള്‍ തിരയുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. സുഹൃത്തുക്കള്‍ നല്‍കിയ ചലഞ്ചാണ് തന്നെ ഇത് ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് എല്ലീ വിശദമാക്കുന്നത്. എതായാലും ജെയ്മി പ്രീ സ്കോട്ട് ഈ ചലഞ്ചിനെക്കുറിച്ച് നല്‍കിയ മുന്നറിയിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇത്തരത്തില്‍ ഉണ്ടാകുന്ന പൊള്ളലുകള്‍ വര്‍ഷങ്ങളോളം ശരീരത്തില്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. 15 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്കിടയിലാണ് ഈ ചലഞ്ച് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗെയിമിന്റെ അമ്പതാം നാള്‍ കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്ന ബ്ലൂവെയില്‍ ചലഞ്ചും, ചൂടാക്കിയ സോപ്പുപൊടി വായിലിട്ട് തുപ്പുകയും ഉള്ളിലേയ്ക്ക് ഇറക്കുകയും ചെയ്യുന്ന ടൈഡ് പോഡ് ചലഞ്ചും, ലാറ്റക്സ് കോണ്ടം മൂക്കിനുള്ളിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന കോണ്ടം ചീറ്റല്‍ ചലഞ്ടിനും പിന്നാലെയാണ് ഡിയോഡറന്റ് ചലഞ്ച് കൗമാരക്കാര്‍ക്ക് അടയില്‍ പ്രചരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam