
കൊച്ചി: കൊച്ചി ജലമെട്രോ പദ്ധതി യഥാര്‍ത്ഥ്യമാകുന്നു. കൊച്ചി മെട്രോ നഗരത്തിൽ മാത്രമല്ല. ഉൾപ്രദേശങ്ങളിലേക്കുമെത്തിക്കുന്ന സ്വപ്ന പദ്ധതിക്കാണ് ഒടുവിൽ തുടക്കമാകുന്നത്. 76 കിലോമീറ്റർ നീളുന്ന ജലപാതയുടെ ആദ്യഘട്ടത്തിലേക്കുള്ള ടെൻഡർ നടപടികൾ കെഎംആർഎൽ ക്ഷണിച്ചു. നൂറ് പേരുമായി യാത്ര ചെയ്യാനാകുന്ന 36 ബോട്ടുകൾ. മറ്റ് ബോട്ടുകളെക്കാൾ മണിക്കൂറിൽ എട്ട് നോട്ടിക്കൽ മൈൽ അധിക വേഗതയിൽ ജലമെട്രോക്കായി എത്തിക്കുന്ന ബോട്ടുകൾക്ക് സഞ്ചരിക്കാനാകും.
ആധുനിക മുഖം മാത്രമല്ല യാത്രക്കാർക്ക് മികച്ച സൗകര്യവും ജലമെട്രോ ഉറപ്പാക്കും.കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ച് 740 കോടി രൂപ ചിലവിലാണ് പദ്ധതി. ഇതിൽ 597 കോടി രൂപ ജർമ്മൻ ധനകാര്യസ്ഥാപനമായ കെഎഫ്ഡബ്യൂ വായ്പയായി നൽകുംഅടുത്ത വർഷം മേയിൽ ജലമെട്രോ സർവ്വീസ് തുടങ്ങുമെന്നാണ് കെഎംആർഎൽ പ്രഖ്യാപനം.കഴിഞ്ഞ ഡിസംബറിൽ പൂർത്തിയാക്കുമെന്നറിയിച്ച ടെൻഡർ നടപടികളാണ് അഞ്ച് മാസം വൈകി തുടക്കമായത്.
ബോട്ട് ജെട്ടി നിർമ്മിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കൽ നടപടികളും ഇതോടെ വേഗത്തിലാകും. നഗരവും, ഉൾപ്രദേശങ്ങളും വാട്ടർ മെട്രോ യിലൂടെ ബന്ധിപ്പിക്കുമ്പോൾ കൊച്ചിയിലെ ഗതാഗത കുരുക്കിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam