പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ തകര്‍‍ച്ച; വിലയിരുത്തല്‍ കൃത്യമല്ലെന്ന് ആക്ഷേപം

By Adarsh babyFirst Published Dec 14, 2018, 3:02 PM IST
Highlights

പാണ്ടനാട് പഞ്ചായത്തിലെ 11ആം വാര്‍ഡില്‍ താമസിക്കുന്ന ശിവരാജന്‍റേത് എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞ് വീഴാവുന്ന വീടാണ്. വീട് താങ്ങിനിര്‍ത്തിയിരിക്കുന്നത് ചുറ്റിനും ഊന്ന് കൊടുത്താണ്. എന്നാല്‍ വീട് ഉള്‍പ്പെട്ടത് ചെറിയ തകരാറുള്ളവയുടെ പട്ടികയില്‍. ഇതോടെ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ശിവരാജനും ഭാര്യ ഗൗരിയും.

ചെങ്ങന്നൂര്‍: പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ തകര്‍ച്ച വിലയിരുത്തിയത് കൃത്യമായിട്ടല്ലെന്ന പരാതികള്‍ വ്യാപകമാണ്. ചെങ്ങന്നൂര്‍ പാണ്ടനാടുള്ള ശിവരാജന്‍റെ വീട് അതിന്‍റെ വലിയൊരു ഉദാഹരണമാണ്. ചുറ്റിനും താങ്ങ് കൊടുത്ത് നിർത്തിയിരിക്കുന്ന വീട് ഏത് നിമിഷവും പൊളി‌‌ഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. പക്ഷേ ഈ വീടിന് കിട്ടുക 50000 രൂപ മാത്രമാണ്.

പാണ്ടനാട് പഞ്ചായത്തിലെ 11ആം വാര്‍ഡില്‍ താമസിക്കുന്ന ശിവരാജന്‍റേത് എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞ് വീഴാവുന്ന വീടാണ്. വീട് താങ്ങിനിര്‍ത്തിയിരിക്കുന്നത് ചുറ്റിനും ഊന്ന് കൊടുത്താണ്. എന്നാല്‍ വീട് ഉള്‍പ്പെട്ടത് ചെറിയ തകരാറുള്ളവയുടെ പട്ടികയില്‍. ഇതോടെ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ശിവരാജനും ഭാര്യ ഗൗരിയും.

വീടിന്‍റെ തകരാര്‍ വിലയിരുത്തിയത് മൊബൈല്‍ ആപ്ലിക്കേഷനില്‍ ഫോട്ട് അപ്‍ലോഡ് ചെയ്താണ്. റീബില്‍ഡ് കേരള എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് വീടുകളുടെ തകര്‍ച്ച വിലയിരുത്തിയത്. വീടുകളുടെ ഫോട്ടോ അപ്ലോഡ് ചെയ്ത് എത്ര ശതമാനം തകര്‍ച്ചയെന്ന് കണ്ടെത്തും. കയറിതാമസിക്കാന്‍ പോലുമാകാത്ത ഈ വീട് ഉള്‍പ്പെട്ടത് കാര്യമായ കേടുപാടുകള്‍ സംഭവിക്കാത്തവയുടെ ലിസ്റ്റിലാണ്. 

click me!