കുടുങ്ങിക്കിടക്കുന്നവര്‍ ഇങ്ങോട്ട് വരൂ; വാതിലുകള്‍ തുറന്ന് സന്മനസ്സുകള്‍...

Published : Aug 16, 2018, 02:41 PM ISTUpdated : Sep 10, 2018, 01:09 AM IST
കുടുങ്ങിക്കിടക്കുന്നവര്‍ ഇങ്ങോട്ട് വരൂ; വാതിലുകള്‍ തുറന്ന് സന്മനസ്സുകള്‍...

Synopsis

സഹായം വാഗ്ദാനം ചെയ്ത് നിരവധി ആളുകളാണ് മുന്നോട്ടുവരുന്നത്. നിങ്ങള്‍ സുരക്ഷിതരാണെങ്കില്‍, സഹായിക്കാന്‍ മനസ്സുണ്ടെങ്കില്‍ ‍ഞങ്ങളെ അറിയിക്കൂ, webteam@asianetnews.in എന്ന മെയില്‍ ഐഡിയിലേക്ക് വിശദാംശങ്ങള്‍ അയക്കാവുന്നതാണ്. ആലുവ, മട്ടാഞ്ചേരി, അടൂര്‍ തുടങ്ങിയ ഇടങ്ങളില്‍ അഭയമൊരുക്കിയിരിക്കുന്നു

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സ്വന്തം വീടും സ്ഥാപനങ്ങളും തുറന്നുകൊടുക്കാന്‍ നിരവധി പേര്‍ രംഗത്തുവരുന്നു. നിങ്ങളുടെ വീട് സുരക്ഷിതമെങ്കില്‍, കുടുങ്ങിക്കിടക്കുന്നവരെ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങളെ അറിയിക്കൂ. 

സഹായം നല്‍കാന്‍ തയ്യാറാണെന്നറിയിച്ചവരുടെ വിശദാംശങ്ങള്‍-

എറണാകുളം, ആലുവ- ആല്‍വിന്‍ ജോര്‍ജ്- എറണാകുളം ആലുവ പ്രദേശത്ത് അതീവ ഗുരുതര സാഹചര്യമാണെന്ന് കേള്‍ക്കുന്നു. അര്‍ഹരായ കുറച്ച് പേര്‍ക്ക് (10ല്‍ താഴെ) വീട്ടില്‍ മാറിത്താമസിക്കാന്‍ അവസരം ഒരുക്കാം. അത്യാവശ്യ സഹായവും നല്‍കാം. ഫോണ്‍: 9961471877

തൃപ്പുണിത്തുറ, പ്രശാന്ത് ജനാര്‍ദ്ദനന്‍- ഭക്ഷണത്തിനും വസ്ത്രത്തിനും താമസത്തിനും ബുദ്ധിമുട്ടുന്നവരുണ്ടെങ്കില്‍ അറിയിക്കുക, ഫോണ്‍: 9400348404, 9400557153

മട്ടാഞ്ചേരി, കൊച്ചങ്ങാടി, ബിജു ഇബ്രാഹിം- എറണാകുളം പരിസരത്തുള്ള 50ലധികം പേര്‍ക്ക് താമസിക്കാന്‍ മട്ടാഞ്ചേരി കൊച്ചങ്ങാടിയിലുള്ള ഉരു ആര്‍ട്ട് ഹാര്‍ബറില്‍ സ്ഥലമുണ്ട്. ഫോണ്‍: 9895494709, 9746961963

തൃക്കാക്കര, കാക്കനാട്, വി.എം.ഗിരിജ- തൃക്കാക്കര-കാക്കനാട് ഭാഗത്ത് സഹായം ആവശ്യമുള്ള ആര്‍ക്കും താമസമടക്കം ലഭ്യമാണ്. വീട്, തൃക്കാക്കര എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സിന് അടുത്താണ്. ഇതുവരെ വെള്ളം പൊങ്ങിയിട്ടില്ല. വീട് വിട്ട് മാറേണ്ട അവസ്ഥ ഇവിടങ്ങളില്‍ ഉണ്ടാവില്ല എന്നാണ് ഇതുവരെയുള്ള അവസ്ഥ സൂചിപ്പിക്കുന്നത്. കെടുതികളിലൂടെ കടന്നു പോകുന്നവര്‍ എന്തെങ്കിലും കാണവശാല്‍ ക്യാമ്പുകളില്‍ നില്‍ക്കാന്‍ സാധിക്കാതെ വരുന്നവര്‍, പ്രത്യേക പരിഗണന വേണ്ടവര്‍ എന്നിങ്ങനെ ഉള്ളവര്‍ക്ക് സഹായം നല്‍കുമെന്ന് നിറഞ്ഞ സന്തോഷത്തോടെ അറിയിക്കുന്നു. വിളിക്കേണ്ട നമ്പറുകള്‍: 08800449680, 9446496332, 9495986332. ലാന്‍ഡ്‌ലൈന്‍ ഇതുവരെ പ്രവര്‍ത്തിക്കുന്നുണ്ട്. 0484-2424322. സുഹൃത്തുക്കള്‍ ഇത് പരമാവധി ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നു.

അടൂര്‍, ബോധിഗ്രാം- പത്തനതിട്ട ജില്ലയില്‍ അടൂരിലും പരിസരത്തും വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി അടൂരില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ബോധിഗ്രാമില്‍ സൗകര്യമൊരുക്കുവാന്‍ തയ്യാറാണ്. ആവശ്യമുള്ളവര്‍ മെസ്സേജ് ചെയ്യുക. ബോധിഗ്രാം ഗൂഗിള്‍ മാപ്പില്‍ കിട്ടും. ഫോണ്‍ നമ്പറുകള്‍ : 09846726900. +91 98466 3250

അടൂര്‍ മാര്‍ത്തോമ യൂത്ത് സെന്റര്‍- പത്തനംതിട്ട, പന്തളം, കോഴഞ്ചേരി, അടൂര്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് സഹായത്തിന് വിളിക്കാം. റെവ. ജോണ്‍ മാത്യൂ, ഫോണ്‍: 8122809298. 8907471707. 9000610380. ഇവിടെ ഏതാണ്ട് രണ്ടായിരത്തോളം പേര്‍ക്കുള്ള സൗകര്യങ്ങളുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്