
പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സത്രീകളുടെ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ ദാസ്. പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍് എം.പത്മകുമാര്‍ പറഞ്ഞിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള തുടര്‍ന്നടപടികളില്‍ ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നായിരുന്നു എം.പത്മകുമാര്‍ പറഞ്ഞത്.
ആചാരം അറിയാവുന്ന സ്ത്രീകളാരും ശബരിമലയിലേക്ക് ഉടന്‍ എത്തില്ലെന്നായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ദേവസ്വം പ്രസിഡണ്ട് എ. പത്മകുമാർ പറഞ്ഞത്. വിധിയെ എതിർക്കുന്ന തന്ത്രി കുടുംബവും പന്തളം രാജകൊട്ടാരവുമായി ബോർഡ് അടുത്ത ദിവസം ചർച്ച ചെയ്യും. അതേസമയം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സൗകര്യങ്ങല്‍ വര്‍ധിപ്പിക്കുന്നതിനായി നിലയ്ക്കലിൽ 100 ഹെക്ടർ കൂടി വേണമെന്ന ആവശ്യത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമലയിൽ 100 ഏക്കറിന് ശ്രമിക്കാമെന്ന ഉറപ്പ് കിട്ടി. കൂടുതല്‍ സൗകര്യങ്ങള്‍ ഇപ്പോൾ ഒരുക്കാനാകില്ല, നിലവിലുള്ള സൗകര്യങ്ങൾ എല്ലാവരും ഉപയോഗിക്കണമെന്നും എ.പത്മകുമാര്‍ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam