ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റടുക്കാമെന്നു പിഎസ്‌സി

Published : Jun 02, 2016, 03:17 AM ISTUpdated : Oct 04, 2018, 05:15 PM IST
ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റടുക്കാമെന്നു പിഎസ്‌സി

Synopsis

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നു പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാന്‍ തയാറാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പിഎസ്‌സിവഴിയാക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെയാണു മുന്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ നീക്കത്തിനു വീണ്ടും ജീവന്‍വയ്ക്കുന്നത്.

പുതിയ സാഹചര്യത്തില്‍ നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നു കെ.എസ്. രാധാകൃഷ്ണന്‍ വ്യക്തമാക്കി. ബോര്‍ഡിനു കീഴിലെ കാരായ്മക്കാര്‍ ഒഴികെയുള്ള നിയമനങ്ങളാകും പിഎസ്‌സിക്കു നല്‍കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി വി ഡി സതീശന്‍റെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്; വിയറ്റ്‌നാമിലെ ബോട്ട് അപകടത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും
നിർമ്മാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകും, പ്രഖ്യാപിച്ച് മന്ത്രി സിദ്ദിഖ്; കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം വീതം സഹായം