സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു. സാവിത്രിഭായ് ശങ്കർറാവു ദിപ്കെയാണ് മരിച്ചത്. അഭിജീത് ദീപ്കെ ദില്ലി പൊലീസിൻ്റെ കസ്റ്റഡിയിലിരിക്കെയാണ് മുത്തശ്ശിയുടെ മരണം.

ദില്ലി: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു. സാവിത്രിഭായ് ശങ്കർറാവു ദിപ്കെയാണ് മരിച്ചത്. 85 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അഭിജീത് ദീപ്കെ ദില്ലി പൊലീസിൻ്റെ കസ്റ്റഡിയിലിരിക്കെയാണ് മുത്തശ്ശിയുടെ മരണം. മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദില്ലി പൊലീസ് ദീപ്കെയ്ക്ക് അനുവാദം നൽകിയതായാണ് സൂചന.

ദില്ലി ജന്തര്‍ മന്തറിൽ നടക്കുന്ന സിജെപി സമരത്തിൽ പങ്കെടുക്കാനെത്തിയ ദീപ്കേയെ വിമാനത്തിൽ നിന്നാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.