കൊച്ചിൻ ദേവസ്വം ബോർഡിലേക്ക് അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാൻ തീരുമാനം

Published : Oct 27, 2018, 06:20 PM ISTUpdated : Oct 27, 2018, 06:47 PM IST
കൊച്ചിൻ ദേവസ്വം ബോർഡിലേക്ക് അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാൻ   തീരുമാനം

Synopsis

കൊച്ചിൻ ദേവസ്വം ബോർഡിലേക്ക് 54 അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിക്കാൻ ദേവസ്വം ബോർഡ് തീരുമാനം.  നിയമനം കിട്ടിയവരില്‍  7 പേർ പട്ടിക ജാതിക്കാരാണ്  

തിരുവനന്തപുരം: കൊച്ചിൻ ദേവസ്വം ബോർഡിലേക്ക് 54 അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിക്കാൻ ദേവസ്വം ബോർഡ് തീരുമാനം. നിയമനം കിട്ടിയവരില്‍  7 പേർ പട്ടിക ജാതിക്കാരാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിക്കുന്നത്. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് തയ്യാറാക്കിയ 70 ശാന്തിക്കാരുടെ പട്ടികയിൽ മുന്നോക്ക വിഭാഗത്തിൽ നിന്ന് 16 പേർ മാത്രമാണുള്ളത്. 

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇക്കാര്യം തന്‍റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

വീണ്ടും ചരിത്രം കുറിച്ച് കേരള സര്‍ക്കാര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി 7 പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ 54 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കുന്നു. പി.എസ്.സി മാതൃകയില്‍ ഒ.എം.ആര്‍ പരീക്ഷയും, അഭിമുഖവും നടത്തിയാണ് ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്. അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റ് പട്ടികയും, സംവരണ പട്ടികയും ഉള്‍പ്പെടുത്തിയാണ് നിയമന പട്ടിക തയ്യാറാക്കിയത്. 

ആകെ 70 ശാന്തിമാരെ നിയമിക്കുന്നതിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പിന്നാക്കവിഭാഗങ്ങളില്‍ നിന്ന് നിയമനപട്ടികയില്‍ ഇടം നേടിയ 54 പേരില്‍ 31 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. മുന്നോക്ക വിഭാഗത്തില്‍ നിന്ന് 16 പേര്‍ മാത്രമേ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടിയുള്ളൂ. ഈഴവ വിഭാഗത്തില്‍ നിന്ന് ശാന്തി നിയമന പട്ടികയില്‍ ഇടം നേടിയ 34 പേരില്‍ 27 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനത്തിന് അര്‍ഹരായത്. ഒബിസി വിഭാഗത്തില്‍ നിന്ന് നിയമനത്തിന് അര്‍ഹരായ 7 പേരില്‍ 2 പേരും, ധീവര സമുദായത്തിലെ 4 പേരില്‍ 2 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനത്തിന് യോഗ്യത നേടിയത്.

ഹിന്ദു നാടാര്‍, വിശ്വകര്‍മ്മ സമുദായങ്ങളില്‍ നിന്നുള്ള ഒരാള്‍ വീതവും ശാന്തി നിയമനത്തിന് അര്‍ഹരായി. ഇത്രയധികം അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കുന്നതും, പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ഏഴ് പേരെ ശാന്തിമാരെ നിയമിക്കുന്നതും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. തന്ത്രി മണ്ഡലം, തന്ത്രി സമാജം എന്നിവയില്‍ നിന്ന് ഉള്‍പ്പെടെയുള്ള പ്രമുഖരായ തന്ത്രിമാര്‍ ഉള്‍പ്പെട്ട ബോര്‍ഡാണ് ഇന്റര്‍വ്യൂ നടത്തിയത്. നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 6 ദളിതരടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നീ എന്ന് വിളിച്ചത് ചോദ്യം ചെയ്തു, പിന്നാലെ അതിക്രമം; രോഗിയെ മർദിച്ചതിന് ഡോക്ടർക്ക് സസ്പെൻഷൻ
പക്ഷിപ്പനി; പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം, മാംസവും മുട്ടയും നന്നായി വേവിക്കണം, ജാഗ്രത നിർദ്ദേശം