നടയടച്ച് പരിഹാരക്രിയ ദേവസ്വം മാനുവൽ വ്യവസ്ഥ ചെയ്യുന്നില്ല, തന്ത്രി ദേവസ്വം ജീവനക്കാരൻ അല്ല: ദേവസ്വം മന്ത്രി

Published : Feb 04, 2019, 11:11 AM ISTUpdated : Feb 04, 2019, 11:17 AM IST
നടയടച്ച് പരിഹാരക്രിയ ദേവസ്വം മാനുവൽ വ്യവസ്ഥ ചെയ്യുന്നില്ല, തന്ത്രി ദേവസ്വം ജീവനക്കാരൻ അല്ല:  ദേവസ്വം മന്ത്രി

Synopsis

ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കപ്പെട്ടാൽ ദേവസ്വം ഉദ്യോഗസ്ഥർ ആണ് ശുദ്ധി ക്രിയയ്ക്ക് നടപടി സ്വീകരിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. തന്ത്രി ദേവസ്വം ജീവനക്കാരൻ അല്ല . അതേസമയം ദേവസ്വം മാന്വൽ അനുസരിച്ചു പ്രവർത്തിക്കാൻ തന്ത്രി ബാധ്യസ്ഥൻ ആണെന്നും മന്ത്രി 

തിരുവനന്തപുരം: ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കപ്പെട്ടാൽ നടയടച്ച് പരിഹാരക്രിയ ദേവസ്വം മാനുവൽ വ്യവസ്ഥ ചെയ്യുന്നില്ലെന്ന്  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയില്‍ വ്യക്തമാക്കി. ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കപ്പെട്ടാൽ ദേവസ്വം ഉദ്യോഗസ്ഥർ ആണ് ശുദ്ധി ക്രിയയ്ക്ക് നടപടി സ്വീകരിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. തന്ത്രി ദേവസ്വം ജീവനക്കാരൻ അല്ല . അതേസമയം ദേവസ്വം മാന്വൽ അനുസരിച്ചു പ്രവർത്തിക്കാൻ തന്ത്രി ബാധ്യസ്ഥൻ ആണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. മണ്ഡല മകരവിളക്ക് കാലത്തെ ശബരിമല നടവരുമാനം 72,10,17,321 കോടി രൂപയാണെന്ന് കടകംപള്ളി വിശദമാക്കി . 2017-18 തീർത്ഥാടനകാലത്ത് 97.52 കോടിയായിരുന്നു വരുമാനം . 180.18 കോടി രൂപയാണ് ഇത്തവണ ആകെ ലഭിച്ചതെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി അംഗത്വമെടുത്ത മുൻ സിപിഎം നേതാവ് എസ്. രാജേന്ദ്രന് ഇന്ന് സ്വീകരണം; മൂന്നാറിൽ വിപുലമായ പരിപാടിയൊരുക്കി ബിജെപി
തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ്: സഹപ്രവർത്തകയിലേക്കും ആൺസുഹൃത്തിലേക്കും അന്വേഷണം, പ്രതികൾ സംസ്ഥാനം വിട്ടെന്ന് സൂചന