
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തെ തഴയുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി. കരിപ്പൂര്‍ വിമാനത്താവളത്തെ പരിഗണിക്കുന്നുണ്ടെന്നും എന്നാല്‍ കേന്ദ്രത്തില്‍നിന്ന് മതിയായ സഹായം ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഭൗതിക സജ്ജമാക്കാൻ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി ഭരണാനുമതി നൽകിയിട്ടുണ്ട്. 137 ഏക്കർ ഭൂമി ഇനിയും ആവശ്യമാണ്. പാർക്കിങിനായി 15.25 ഏ ക്കർ കൂടി വേണം. ഭൂമി ഏ റ്റെടുക്കുന്നതിൽ പ്രതിഷേധം ഉണ്ടാകുന്നത് വികസന പ്രവർത്തനങ്ങൾ പിന്നോട്ട് അടിക്കും. വലിയ വിമാനങ്ങൾ ഇറങ്ങാതിരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചു. ഇതു പരിഗണിച്ച ആണ് നടപടി ഉണ്ടായത്. എന്നാല്‍ കരിപ്പൂർ വിമാനത്താവള വികസനത്തില്‍ കേന്ദ്രത്തിൽ നിന്നു മതിയായ സഹായം കിട്ടുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കരിപ്പൂർ വിമാനത്താവള വികസനത്തിലും നടത്തിപ്പിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാട്ടിയ അവഗണന മൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞതും വിമാന സർവീസുകൾ വെട്ടിച്ചുരുക്കിയതും സഭ നിർത്തിവച്ചു ചർച്ച ചെയ്യണം എന്ന എം കെ മുനീര്‍ ആവശ്യപ്പെടുകയായിരുന്നു.
ഭൂമി ഏറ്റെടുക്കുന്നതിൽ പ്രതിഷേധം ഉണ്ടാകുന്നത് വികസന പ്രവർത്തനങ്ങൾ പിന്നോട്ട് അടിക്കും. വലിയ വിമാനങ്ങൾ ഇറങ്ങാതിരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചു. ഇതു പരിഗണിച്ചാണ് നടപടി ഉണ്ടായത്. എന്നാല്‍ വേണ്ട സഹായം കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ കരിപ്പൂർ വിമാനത്താവളത്തിന് ഇന്ധന നികുതിയിൽ ഇളവ് നൽകാത്തതിനെത്തുടർന്ന് മൂന്ന് വിമാനങ്ങൾ നഷ്ടമായെന്നും ഉയർന്ന നികുതി മൂലം വിമാനങ്ങൾ കരിപ്പൂരിലേക്ക് വരുന്നില്ലെന്നും അദ്ദേഹം എം.കെ മുനീർ പറഞ്ഞു. കണ്ണൂരിന് വലിയ പരിഗണന നൽകുന്ന സർക്കാർ കരിപ്പൂരിനെ അവഗണിക്കുന്നുവെന്ന് മുനീര്‍ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam