ശബരിമല; പന്തളം കൊട്ടാരത്തിന്‍റെ നിലപാട് സ്വാഗതാർഹമെന്ന് ദേവസ്വം പ്രസി‍ഡന്‍റ് എ പത്മകുമാർ

By Web TeamFirst Published Jan 20, 2019, 12:38 PM IST
Highlights

ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാനുള്ള ഇടപെടലുകളാണ് ദേവസ്വം ബോർഡ് തുടക്കം മുതൽ നടത്തിയത്. പ്രശ്നപരിഹാരത്തിനായി ദേവസ്വം ബോർഡും താനും കഴിയാവുന്നതെല്ലാം ചെയ്യുമെന്നും പത്മകുമാർ.

തിരുനന്തപുരം: ശബരിമലയിലെ പ്രശ്നപരിഹാരത്തിനായി ചർച്ചയ്ക്ക് തയ്യാറാണെന്ന പന്തളം കൊട്ടാരാത്തിന്‍റെ നിലപാട് സ്വാഗതാർഹമെന്ന് ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാർ. ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാനുള്ള ഇടപെടലുകളാണ് ദേവസ്വം ബോർഡ് 
തുടക്കം മുതൽ നടത്തിയത്. പ്രശ്നപരിഹാരത്തിനായി ദേവസ്വം ബോർഡും താനും കഴിയാവുന്നതെല്ലാം ചെയ്യുമെന്നും പത്മകുമാർ പറഞ്ഞു.

ശബരിമല വിഷയത്തിൽ സർക്കാർ പിടിവാശി ഒഴിവാക്കണമെന്നും ചർച്ചയിലൂടെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ തയ്യാറാണെന്നുമാണ് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ്മയുടെ നിലപാട്. മുമ്പെങ്ങുമില്ലാത്ത രീതിയിൽ ഭക്തർ പിന്തിരിഞ്ഞു നിന്ന സാഹചര്യമാണുണ്ടായതെന്നും സുപ്രീം കോടതിയിൽ ദർശനം നടത്തിയ യുവതികളുടെ പട്ടിക നൽകി സർക്കാർ അടി ഇരന്ന് വാങ്ങിയെന്നും ശശികുമാർ വർമ്മ വിമർശിച്ചിരുന്നു

click me!