
പൊതുമേഖലയിലെ പദ്ധതികളില്‍ ഭൂരിഭാഗവും അടച്ചുപൂട്ടുകയോ അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയോ ചെയ്തിട്ടും അധികൃതരാരും തിരിഞ്ഞുനോക്കുന്നില്ല. സ്ത്രീകളടക്കം നൂറോളം പേര്‍ ജോലിചെയ്തിരുന്ന ആസ്ട്രല്‍ വാച്ച് കമ്പനിയാണ് പൊതുമേഖലയില്‍ ആദ്യം പൂട്ടിയത്.
വ്യവസായ മേഖലയില്‍ വലിയ വികസന പ്രതീക്ഷയുമായി തുടങ്ങിയ മൈലാട്ടിയിലെ എട്ടു ഏക്കര്‍ സ്ഥലത്തെ ഉദുമ സ്‌പിന്നിംഗ് മില്ല് ഉദ്ഘാടനം ചെയ്‌തെങ്കിലും ഒരു മണിക്കൂര്‍പോലും പ്രവര്‍ത്തിക്കാതെ തന്നെ അടച്ചുപൂട്ടി. നിയമന തര്‍ക്കമായിരുന്നു കാരണം. തൊട്ടടുത്ത ഖാദി ബോര്‍ഡിന്റെ കീഴിലുള്ള സില്‍ക്ക് റീലിംഗ് യൂണിറ്റിലേക്ക് പോയാല്‍ ഇവിടെ മാസങ്ങളായി ഉദ്പാദനം നിര്‍ത്തിവച്ചിട്ട്.നഷ്ട്ടത്തിന്റെ പേരില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് മാസങ്ങളായി കൂലിയുമില്ല.ഇനി ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്ഥാപനങ്ങളെടുത്താല്‍ ആവശ്യത്തിന് പ്രവര്‍ത്തന മൂലധനമില്ലാത്തതിനാല്‍ ഓര്‍ഡറുകളെടുക്കാനാവാതെ ഭെല്ലും ആറു വര്‍ഷം മുമ്പ് കിന്‍ഫ്ര പാര്‍ക്കില്‍ തുടങ്ങിയ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് കമ്പനിയുടെ കേരളയൂണിറ്റും വികസനം മുരടിച്ച് തുടങ്ങിയടത്തുതന്നെ നില്‍ക്കുകയാണ്.
തിരിഞ്ഞുനോക്കാന്‍ ആളില്ലാതെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയ പാര്‍ത്ഥിസുബ്ബ യക്ഷഗാന കലാക്ഷേത്രപോലെയുള്ള മറ്റ് നിരവധി സ്ഥാപനങ്ങളുമുണ്ട് കാസര്‍ഗോഡ്.നിരവധിതവണ ശ്രദ്ധയില്‍പെട്ടിട്ടും അധികാരികളാരും ഈ വിഷയങ്ങളൊന്നും പരിഗണിക്കുന്നതേയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam