റവന്യൂ മന്ത്രിക്കെതിരെ വിമര്‍ശനവുമായി ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍

Published : Nov 18, 2017, 11:48 AM ISTUpdated : Oct 04, 2018, 06:31 PM IST
റവന്യൂ മന്ത്രിക്കെതിരെ വിമര്‍ശനവുമായി ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍

Synopsis

ദേവികുളം: മൂന്നാറിൽ സി.പി.​എം -സി.പി.​ഐ പോര്​ മുറുകുന്നതിനിടെ റവന്യൂ മന്ത്രി ഇ. ച​ന്ദ്രശേഖരനെതിരെ ദേവികുളം എം.എൽ.എ എസ്​. രാജേന്ദ്രൻ രംഗത്ത്​. ഭരണമുള്ള സമയത്ത്​ പട്ടയ ​പ്രശ്​നം പരിഹരിച്ചില്ലെങ്കിൽ ഇൗ ഭരണം കൊണ്ട്​ പ്രയോജനമി​ല്ലെന്ന്​ രാ​ജേന്ദ്രൻ ഏഷ്യാനെറ്റ്​ ന്യൂസിനോട്​ പറഞ്ഞു. അത്തരം ഭരണത്തിനെതിരെ ആരാണെകിലും പ്രതികരിക്കും.

ഉദ്യോഗസ്​ഥൻമാരെ നിലക്കുനിർത്താൻ ഭരണം നടത്തുന്നവർ തയാറാകണം. ദേവികുളം സബ്​കലക്​ടർ സ്വന്തം ഇഷ്​​ടപ്രകാരം പ്രവർത്തിക്കില്ലെന്ന്​ തനിക്ക്​ വ്യക്​തമായിട്ട്​ അറിയാം. അല്ലെങ്കിൽ മന്ത്രി സ്​ഥലം എം.എൽ.എ എന്ന നിലയിൽ തന്നെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തയാറാകണം.

ചെവിയിൽ പറഞ്ഞ്​ ഉദ്യോഗസ്​ഥരെകൊണ്ട്​ കാര്യങ്ങൾ ചെയ്യിക്കാൻ ശ്രമിക്കുന്ന രീതി ശരിയാകില്ലെന്നും രാജേന്ദ്രൻ പറഞ്ഞു. കൊട്ടക്കാമ്പൂരിൽ ജോയ്​സ് ജോർജ്​ എം.പിയും കുടുംബാംഗങ്ങളും കൈവശംവെച്ച ഭൂമിയുടെ പട്ടയം റദ്ദാക്കിയ റവന്യു വകുപ്പി​ന്‍റെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം രാജേന്ദ്രന്‍ രംഗത്ത് വന്നിരുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാഴക്കുല വെട്ടുമ്പോള്‍ കര്‍ഷകന്‍റെ കൈക്ക് പാമ്പ് കടിച്ചു; കടിച്ച പാമ്പുമായി നേരെ പോയത് ആശുപത്രിയിലേക്ക്
ഉറക്കത്തിനിടെ വീടിന്‍റെ മുൻവശത്ത് തീ കത്തുന്നത് കണ്ടു, പരിശോധിച്ചപ്പോൾ തോട്ടിൽ ആട്ടിൻകുട്ടി കൊല്ലപ്പെട്ട നിലയിൽ, പൊലീസ് അന്വേഷണം തുടങ്ങി