എംഎൽഎ എസ് രാജേന്ദ്രൻ ജോലി തടസ്സപ്പെടുത്തി; ദേവികുളം സബ് കലക്ടർ രേണു രാജ് ഹൈക്കോടതിയിലേക്ക്

By Web TeamFirst Published Feb 10, 2019, 1:55 PM IST
Highlights

റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് സത്യവാങ്മൂലം നൽകുക. മൂന്നാറിലെ പഞ്ചായത്തിന്‍റെ അനധികൃത നിർമാണം കോടതിയെ അറിയിക്കുമെന്നും ദേവികുളം സബ്കളക്ടർ പറഞ്ഞു. എംഎൽഎ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും കോടതിൽ പറയും

മൂന്നാർ: ദേവികുളം സബ് കലക്ടർ രേണു രാജ് നാളെ ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകും. റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറിൽ നിർമാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് സത്യവാങ്മൂലം നൽകുക. മൂന്നാറിലെ പഞ്ചായത്തിന്‍റെ അനധികൃത നിർമാണം കോടതിയെ അറിയിക്കുമെന്നും ദേവികുളം സബ്കളക്ടർ പറഞ്ഞു.

റവന്യൂ വകുപ്പിന്‍റെ നടപടി തടസ്സപ്പെടുത്തിയ എംഎൽഎയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കും. മൂന്നാറിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങൾ അറിയിക്കാൻ എജി ഓഫീസ് ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിരുന്നു.

മുതിരപ്പുഴയാർ കയ്യേറി  പഞ്ചായത്ത് നിയമവിരുദ്ധമായി കെട്ടിടം നിർമിച്ചുവെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. അനധികൃത നിർമാണം തടയാൻ ശ്രമിച്ച റവന്യൂ ഉദ്യോഗസ്ഥരെ രാജേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിലെത്തിയ സംഘം അപമാനിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഭവങ്ങളുടെ വിശദ വിവരങ്ങൾ സത്യവാങ്ങ്മൂലമായി കോടതിയെ ധരിപ്പിക്കാൻ സബ് കലക്ടർ തീരുമാനിച്ചത്.  
 

click me!