ശബരിമല: അഭിഭാഷകനുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് ദേവസ്വം കമ്മീഷണര്‍

Published : Nov 11, 2018, 02:16 PM ISTUpdated : Nov 11, 2018, 02:18 PM IST
ശബരിമല: അഭിഭാഷകനുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് ദേവസ്വം കമ്മീഷണര്‍

Synopsis

സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ നിലപാട് അറിയിക്കുമെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍. വാസു. 

 

ദില്ലി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരവുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍. വാസു. സുപ്രീം കോടതി എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കും.സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ നിലപാട് അറിയിക്കുമെന്നും എന്‍. വാസു പറഞ്ഞു. 

അതേസമയം, ശബരിമല വിഷയത്തില്‍ സുപ്രിംകോടതി മന്ദിരത്തിന് മുമ്പിലും പ്രതിഷേധം. ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യമുന്നയിക്കുന്ന സേവ് ശബരിമല എന്ന് ഹാഷ് ടാഗുള്ള ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചാണ് സുപ്രിംകോടതിക്ക് മുന്നിലെ പ്രതിഷേധം. കേരളത്തിലെ ശബരിമല ക്ഷേത്രത്തിന്‍റെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട സമരത്തിന് നൂറ് കോടിയോളം ഹിന്ദുക്കളുടെയും സിഖുകളുടെയും പിന്തുണയുണ്ടെന്ന് ഫ്ലക്സ് ബോര്‍ഡില്‍ പറയുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്, സീറ്റ് വിഭജനം നേരത്തെ തീർക്കും, മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം