പി.കെ. ശശിക്കെതിരായ പരാതി: ഡിജിപി നിയമോപദേശം തേടി

Published : Sep 06, 2018, 05:54 PM ISTUpdated : Sep 10, 2018, 12:30 AM IST
പി.കെ. ശശിക്കെതിരായ പരാതി: ഡിജിപി നിയമോപദേശം തേടി

Synopsis

 പി.കെ. ശശിക്കെതിരായ പരാതികളില്‍ ഡിജിപി നിയമോപദേശം തേടി. യുവതി നേരിട്ട് പരാതി നല്‍കാത്തതിനാലാണ് നിയമോപദേശം.  അതേസമയം, പി.കെ. ശശിക്കെതിരെ ലൈംഗിക പീഡന  ആരോപണം ഉന്നയിച്ച യുവതി നിയമ സ്ഥാപനങ്ങളെ സമീപിക്കണമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു‍. വനിതാ കമ്മീഷന് പരാതി നൽകണം. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. 

തിരുവനന്തപുരം: പി.കെ. ശശിക്കെതിരായ പരാതികളില്‍ ഡിജിപി നിയമോപദേശം തേടി. യുവതി നേരിട്ട് പരാതി നല്‍കാത്തതിനാലാണ് നിയമോപദേശം. 

അതേസമയം, പി.കെ. ശശിക്കെതിരെ ലൈംഗിക പീഡന  ആരോപണം ഉന്നയിച്ച യുവതി നിയമ സ്ഥാപനങ്ങളെ സമീപിക്കണമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു‍. വനിതാ കമ്മീഷന് പരാതി നൽകണം. പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. രാഷ്ട്രീയ പരിഗണന ആർക്കും ഉണ്ടാകില്ല. സമ്മർദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.  

പി.കെ. ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ സിപിഎം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കാനം രാജേന്ദ്രന്‍ പറ‍ഞ്ഞു. പരാതിക്കാരി പൊലീസിനെ സമീപിക്കാത്തതിനാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് സിപിഎമ്മിലെ 
ആഭ്യന്തര പ്രശ്നമാണെന്നും കാനം പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ മന്ത്രിയും
Malayalam News Live Updates: അയോധ്യ ക്ഷേത്രക്കൊള്ള - അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി; ചമ്പത് റായിക്കും അനിൽ മിശ്രക്കുമെതിരെ പരമാർശങ്ങളില്ല