പോലീസുകാരുടെ അടിയന്തരയോ​ഗം വിളിച്ചുകൂട്ടി ഡിജിപി

Web desk |  
Published : Jun 16, 2018, 09:49 AM ISTUpdated : Oct 02, 2018, 06:32 AM IST
പോലീസുകാരുടെ അടിയന്തരയോ​ഗം വിളിച്ചുകൂട്ടി ഡിജിപി

Synopsis

പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, എസ്.എ.പി ക്യാംപിലെലെ സംഘടനാ ഭാരവാഹികൾ എന്നിവരെയാണ് യോ​ഗത്തിനായി ഡിജിപി വിളിച്ചത്. പൊലീസ് ആസ്ഥാനത്ത് വച്ച് 10.30-നാണ് യോ​ഗം. 

തിരുവനന്തപുരം: ദാസ്യപ്പണിക്കെതിരെ പൊലീസ് സേനയിലും പൊതുസമൂഹത്തിലും ശക്തമായ വികാരം രൂപപ്പെട്ട സാഹചര്യത്തിൽ വിഷയത്തിന് പരിഹാരം കാണാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അടിയന്തരയോ​ഗം വിളിച്ചു. 

പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, എസ്.എ.പി ക്യാംപിലെലെ സംഘടനാ ഭാരവാഹികൾ എന്നിവരെയാണ് യോ​ഗത്തിനായി ഡിജിപി വിളിച്ചത്. പൊലീസ് ആസ്ഥാനത്ത് വച്ച് 10.30-നാണ് യോ​ഗം. 

മർദ്ദനമേറ്റ പോലീസ് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ മുഖ്യമന്ത്രി തന്നെ അതൃപ്തി അറിയിച്ചിരുന്നു. കരാട്ടെ അഭ്യാസിയായ എഡിജിപിയുടെ മകളുടെ മർദ്ദനത്തിൽ പോലീസ് ഡ്രൈവറുടെ കഴുത്തിലെ കശേരുകൾ ചതഞ്ഞു പോയെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. 

ഇത്ര സാരമായ പരിക്കേറ്റ പോലീസ് ഡ്രൈവറെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച എഡിജിപിയുടെ നടപടിയിലും പോലീസ് സേനയ്ക്കുള്ളിൽ അമർഷം ഉയരുന്നുണ്ട്. അതിനിടെ തങ്ങളുടെ വീടുകളിലും ക്യാംപ് ഓഫീസുകളിലും ജോലി ചെയ്യുന്ന പോലീസുകാരെ ഉന്നത പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞയച്ചു തുടങ്ങിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആടിന് തീറ്റ കൊടുക്കാൻ പോയി, കാണാതെ തിരക്കിയിറങ്ങിയപ്പോൾ കണ്ടത് മൃതദേഹം; തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മരണം
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം