പാലോട് -പെരിങ്ങമ്മല -ദൈവപ്പുര സ്വദേശി വിൽസൺ ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
തിരുവനന്തപുരം: സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. പാലോട് -പെരിങ്ങമ്മല -ദൈവപ്പുര സ്വദേശി വിൽസൺ ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഉച്ചയോടെ ആടിന് തീറ്റയ്ക്കായി പോയ വിൽസനെ കാണാതെ വന്നതോടെ ആളുകൾ തിരക്കി ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടത്തിയത്. ഇക്ബാൽ കോളേജിന് പിൻഭാഗത്തുള്ള വസ്തുവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സോളാർ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ആണ് വിൽസൺ. പാലോട് പോലീസ് സ്ഥലത്ത് എത്തി മൃതദേഹം പാലോട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപത്തെ വീട്ടിൽ നിന്ന് വൈദ്യുതി അനധികൃതമായി വേലിയിലേക്ക് നൽകിയിരുന്നു. ഇതിൽ നിന്നാണ് ഷോക്കേറ്റത്. അപകടം നടന്നതിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിശ്ചേദിച്ചു



