മഹാരാജാസിലെ കൊലപാതകം; അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുന്നുവെന്ന് ഡിജിപി

Web Desk |  
Published : Jul 02, 2018, 06:11 PM ISTUpdated : Oct 02, 2018, 06:42 AM IST
മഹാരാജാസിലെ കൊലപാതകം; അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുന്നുവെന്ന് ഡിജിപി

Synopsis

ഐ.ജിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദ്യാർത്ഥികൾ അക്രമ രാഷ്ട്രീയത്തിലേയ്ക്ക് കടക്കരുതെന്നും ഡിജിപി പറഞ്ഞു.

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുള്ള കേസില്‍ അന്വേഷണം നല്ലരീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നിലവിൽ മൂന്ന് പേർ കസ്റ്റഡിയിലുണ്ട്. ഇക്കാര്യത്തില്‍ ഐ.ജിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദ്യാർത്ഥികൾ അക്രമ രാഷ്ട്രീയത്തിലേയ്ക്ക് കടക്കരുതെന്നും ഡിജിപി പറഞ്ഞു.

സംഭവത്തില്‍ ആകെ 15 പ്രതികളുണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വടുതല സ്വദേശി മുഹമ്മദാണ് കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് അറിയിച്ചു. കോളേജിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയായ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രംപ് ഭരണകൂടത്തിൻ്റെ അപ്രതീക്ഷിത നീക്കം; അമേരിക്കയിലെ നാഷണൽ സയൻസ് ബോർഡിലെ എല്ലാവരെയും പിരിച്ചുവിട്ടു
കൊച്ചി ഡിസിസി ഓഫീസിന് എതിര്‍വശം വി ഡി സതീശനെതിരെ ഫ്ലക്സ് , പിആർ വർക്കുമായി ചെന്നിത്തലയടക്കമുള്ളവരെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ല