പോലീസുകാരുടെ അമിത ഭക്ഷണത്തെ പരിഹസിച്ച് ഡിജിപി

Web Desk |  
Published : Nov 03, 2017, 08:11 AM ISTUpdated : Oct 05, 2018, 01:27 AM IST
പോലീസുകാരുടെ അമിത ഭക്ഷണത്തെ പരിഹസിച്ച് ഡിജിപി

Synopsis

തിരുവനന്തപുരം:  പോലീസുകാരുടെ വ്യായാമക്കുറവിനെയും ഭക്ഷണപ്രിയത്തെയും കളിയാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വ്യായാമം ചെയ്യാന്‍ പറഞ്ഞുവിട്ടാല്‍ അഞ്ചെട്ട് ഇഡലി വാങ്ങിക്കഴിക്കും. കിട്ടുന്ന സമയങ്ങളിലൊക്കെ പൊറോട്ടയും രണ്ടും മൂന്നും പ്ലേറ്റ് ബീഫും കഴിക്കുമെന്നും ഡിജിപി പറഞ്ഞു. റൂറല്‍ ജില്ലാ പോലീസ് അസോസിയേഷന്റെ ആരോഗ്യസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പഴയ കണക്കനുസരിച്ച് കേരള പോലീസിലെ 29 ശതമാനവും പ്രമേഹ രോഗികളാണ്. അമിത ഭക്ഷണവും വ്യായാമക്കുറവുമാണ് ഇതിന് കാരണം. വ്യായാമം ചെയ്യാന്‍ പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആരും ചെയ്യാറില്ല.

എല്ലാ പോലീസ്‌ സ്‌റ്റേഷനിലും ഒരു ഡയറ്റ് ചാര്‍ട്ട് തയാറാക്കണം. പഴം പൊരിക്കരുത്, ഉഴുന്നുവട ഒരെണ്ണം മാത്രം എന്നിങ്ങനെ തമാശ രൂപേണ അമിത ഭക്ഷണം തടയാനുള്ള നിര്‍ദേശവും  ബെഹ്‌റ നല്‍കി.

അതേസമയം വനിതാ പോലീസുകാര്‍ കുറച്ചെങ്കിലും വ്യായാമം ചെയ്യാറുണ്ട്. രാവിലെ ഏഴിനും എട്ടിനുമിടയിലുള്ള ഡ്യൂട്ടി ഒന്നും ചെയ്യേണ്ട പകരം വ്യായാമം ചെയ്തിട്ട് ഓഫീസില്‍ എത്തിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'