യതീഷ് ചന്ദ്രയടക്കം ശബരിമലയില്‍ ഒന്നാം ഘട്ട സേവനം ചെയ്തവര്‍ക്ക് ഡിജിപിയുടെ ബഹുമതി പത്രം

Published : Dec 01, 2018, 10:35 AM ISTUpdated : Dec 01, 2018, 11:44 AM IST
യതീഷ് ചന്ദ്രയടക്കം ശബരിമലയില്‍ ഒന്നാം ഘട്ട സേവനം ചെയ്തവര്‍ക്ക് ഡിജിപിയുടെ ബഹുമതി പത്രം

Synopsis

ശബരിമല: ഒന്നാം ഘട്ടത്തിൽ ജോലി ചെയ്ത ഉദ്യോഗസ്ഥർക്ക് ഡിജിപി ബഹുമതി പത്രം നൽകും.  ഐജിമാരായ വിജയ് സാക്കറെ, മനോജ് എബ്രഹാം, എസ്പിമാരായ ശിവ വിക്രം, പ്രതീഷ് കുമാർ, യതീഷ് ചന്ദ്ര, ഹരിശങ്കർ, ടി.നാരയണൻ തുടങ്ങി ശബരിമലയിലും, പമ്പയിലും, നിലയ്ക്കലും ജോലി ചെയ്ത ഉദ്യോഗസ്ഥർക്കാണ് ബഹുമതി നൽകും.

തിരുവനന്തപുരം: ശബരിമല: ഒന്നാം ഘട്ടത്തിൽ ജോലി ചെയ്ത ഉദ്യോഗസ്ഥർക്ക് ഡിജിപി ബഹുമതി പത്രം നൽകും. 
ഐജിമാരായ വിജയ് സാക്കറെ, മനോജ് എബ്രഹാം, എസ്പിമാരായ ശിവ വിക്രം, പ്രതീഷ് കുമാർ, യതീഷ് ചന്ദ്ര, ഹരിശങ്കർ, ടി.നാരയണൻ തുടങ്ങി ശബരിമലയിലും, പമ്പയിലും, നിലയ്ക്കലും ജോലി ചെയ്ത ഉദ്യോഗസ്ഥർക്കാണ് ബഹുമതി നൽകും.

അയ്യായിരത്തോളം പൊലീസുകാരാണ് ആദ്യഘട്ടത്തില്‍ നിലക്കല്‍ മുതല്‍ സന്നിധാനം വരെ ജോലിക്കെത്തിയത്. ഇതില്‍ പ്രധാന ചുമതലകള്‍ വഹിച്ച ഉദ്യോഗസ്ഥരാണ് ഐജി മനോജ് എബ്രഹാം, വിജയ് സാഖറെ തുടങ്ങിയവര്‍. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയടക്കമുള്ള ഉദഗ്യോഗസ്ഥര്‍ക്കാണ് ഡിജിപി ബഹുമതി പത്രം നല്‍കുന്നത്.

നേരത്തെ സംഘപരിവാര്‍ നേതാവ്  കെപി ശശികലയെ തടഞ്ഞതും കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയതുമടക്കം നിരവധി ആരോപണങ്ങളാണ് യതീഷ് ചന്ദ്രക്കെതിരെ ഉയര്‍ന്നത്. പ്രത്യേക ഡ്യൂട്ടി കഴിഞ്ഞ് പോകുന്നതിന് രണ്ട് ദിവസം മുമ്പ് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ തടഞ്ഞ് പരിശോധന നടത്തിയതിനും യതീഷ് ചന്ദ്ര പഴി കേട്ടിരുന്നു. 

പിന്നാലെ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ശബരിമലയില്‍ അറസ്റ്റടക്കമുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരില്‍ ഒരാളാണ് പ്രതീഷ് കുമാര്‍. മനോജ് എബ്രഹാമിനെ ശബരിമലയില്‍ നിയോഗിച്ചതിനെതിരെ നേരത്തെ ബിജെപിയും രംഗത്തെത്തിയിരുന്നു. ഏറെ പ്രതിസന്ധികള്‍ക്കിടയിലാണ് ശബരിമലയിലെ ആദ്യഘട്ട സേവനം ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത് വിമാനത്തിൽ, ബസ് സ്റ്റോപ്പിൽ സുഹൃത്തിനെ കാത്തുനിൽക്കുമ്പോൾ എക്സൈസെത്തി; എംഡിഎംഎയുമായി പിടിയിൽ
അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഉദ്ഘാടന സമ്മേളനം, അവൾക്കൊപ്പമാണ് കേരളം എന്ന് സജി ചെറിയാന്‍