ഡിജിപി നിയമനം യുപിഎസ്‍സി ചട്ടപ്രകാരം തന്നെ: ഇളവ് തേടിയുള്ള കേരളത്തിന്‍റെ ഹർജി സുപ്രീംകോടതി തള്ളി

By Web TeamFirst Published Jan 16, 2019, 1:28 PM IST
Highlights

ഡിജിപി നിയമനച്ചട്ടത്തിൽ ഇളവ് തേടിയുള്ള കേരളത്തിന്‍റെ ഹർജി സുപ്രീംകോടതി തള്ളി.

ദില്ലി: സംസ്ഥാനങ്ങളിലെ ഡിജിപി നിയമനം യുപിഎസ്‍സി ചട്ടപ്രകാരം തന്നെ വേണമെന്നാവ‌ർത്തിച്ച് സുപ്രീംകോടതി. ഇതിൽ ഇളവ് വേണമെന്നാവശ്യപ്പെട്ടുള്ള കേരളത്തിന്‍റെ ഹർജി സുപ്രീംകോടതി തള്ളി. 

കഴിഞ്ഞ ജൂലൈയിൽ സംസ്ഥാന പൊലീസ് മേധാവി നിയമനത്തിന് സുപ്രീം കോടതി മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഡിജിപിമാരെ നിയമിക്കാനുളള അധികാരം യുപിഎസ്‌സിക്ക് നല്‍കാനാണ് അന്ന് സുപ്രീംകോടതി വിധി. ഉത്തർപ്രദേശ് മുൻ ഡിജിപി പ്രകാശ് സിംഗ് നൽകിയ ഹർജിയിലായിരുന്നു വിധി.

ഡിജിപി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് പുതിയ പട്ടിക തയ്യാറാക്കണം. പുതുതായി നിയമിക്കാൻ ഉദേശിക്കുന്നവരുടെ പട്ടിക സംസ്ഥാനസര്‍ക്കാര്‍ യുപിഎസ്‌സിക്ക് അയക്കണം. ഇതില്‍ നിന്ന് യുപിഎസ്‌സി മൂന്നുപേരുടെ പാനല്‍ തയ്യാറാക്കണം. ഈ പാനലില്‍ നിന്ന് നിയമനം നടത്തണമെന്നും സുപ്രീംകോടതി ഉത്തരവ് വ്യക്തമാക്കുന്നു. ഇങ്ങനെ നിയമിക്കുന്നവർക്ക് മിനിമം രണ്ടു വർഷം സേവനം ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതി മാർഗ്ഗരേഖയിലുണ്ട്. താല്കാലിക ഡിജിപിമാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും സുപ്രീംകോടതി അന്ന് വ്യക്തമാക്കിയിരുന്നു.

click me!