ചോദ്യം ചെയ്യാനാണെങ്കില്‍ മാത്രം ഹാജരാകുമെന്ന് ബിഷപ്പിന്‍റെ അഭിഭാഷകന്‍

By Web TeamFirst Published Sep 13, 2018, 11:01 PM IST
Highlights

കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ഈ മാസം 19 ന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അയച്ച നോട്ടീസിലുള്ളത്.

ദില്ലി:അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ പൊലീസിന്‍റെ സമന്‍സ് കിട്ടിയിട്ടില്ലെന്ന് ജലന്ധര്‍ ബിഷപ്പിന്‍റെ അഭിഭാഷകന്‍. ജലന്ധര്‍ ബിഷപ്പ് നിരപരാധിയാണ്. എന്നാല്‍ ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ പൊലീസുമായി സഹകരിക്കും. ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമെന്നും സുപ്രീംകോടതി വരെ പോകാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ മന്‍ദീപ് സിംഗ് പറഞ്ഞു. ബിഷപ്പ് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിന് നേരയുണ്ടായ സ്വഭാവഹത്യക്ക് ആര് ഉത്തരവാദിത്തം പറയുമെന്നും മന്‍ദീപ് സിംഗ് ചോദിച്ചു.

കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ഈ മാസം 19 ന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അയച്ച നോട്ടീസിലുള്ളത്.

click me!