മയക്കുമരുന്നല്ല; ഫിഫയാണ് മറഡോണയുടെ ആഘോഷങ്ങള്‍ക്ക് പിന്നില്‍

Web Desk |  
Published : Jul 02, 2018, 10:27 PM ISTUpdated : Oct 02, 2018, 06:48 AM IST
മയക്കുമരുന്നല്ല; ഫിഫയാണ് മറഡോണയുടെ ആഘോഷങ്ങള്‍ക്ക് പിന്നില്‍

Synopsis

ഫിഫ പ്രസിഡന്‍റ്  ഇന്‍ഫന്‍റീന ഇത്തവണ നടപ്പാക്കിയ 'ലെജൻഡ്സ്  സ്‌കീം' പ്രകാരമാണ് മറഡോണ എത്തിയതെന്ന് റിപ്പോര്‍ട്ട്

മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ കിരീടമുയര്‍ത്താനെത്തിയ അര്‍ജന്‍റീനയും മെസിയും പരാജയപ്പെട്ട് മടങ്ങിക്കഴിഞ്ഞു. ലോകത്ത് ഏറ്റവുമധികം കാല്‍പന്ത് ആരാധകരുള്ള ടീമുകളിലൊന്നായ അര്‍ജന്‍റീനയുടെ മടക്കം ലോകകപ്പിന്‍റെ പ്രയാണത്തെ ഉലച്ചിട്ടുണ്ട്. അര്‍ജന്‍റീനയ്ക്ക് ലോകമാകെ ആരാധകരുണ്ടാക്കിയെടുത്തതില്‍  മറഡോണയെന്ന ഫുട്ബോള്‍ ഇതിഹാസത്തിനുള്ള പങ്ക് വളരെ വലുതായിരുന്നു.

റഷ്യന്‍ ലോകകപ്പിലെ ഗ്യാലറിയിലെ തിളങ്ങുന്ന സാന്നിധ്യവും മറ്റാരുമായിരുന്നില്ല. അര്‍ജന്‍റീനയുടെ മത്സരങ്ങളില്‍ മറഡോണയുടെ സാന്നിധ്യം ആരാധകരെ ഹരം കൊള്ളിച്ചിരുന്നു. വിവിഐപി ലോഞ്ചിലിരുന്നുള്ള മറഡോണയുടെ ഓരോ ചലനങ്ങളും ആരാധകരെ ഇളക്കിമറിച്ചു. എല്ലാക്കാലത്തും വിവാദങ്ങളുടെ കൂടി തോഴനായ മറഡോണ റഷ്യന്‍ ഗ്യാലറിയിലിരുന്നും പരാക്രമങ്ങള്‍ കാട്ടി.

നടുവിരല്‍ നമസ്കാരവും പുകവലിയുമൊക്കെയായി ഗ്യാലറിയില്‍ വിവദങ്ങള്‍ ക്ഷണിച്ചു വരുത്തിയ ഇതിഹാസ താരത്തിനോട് അടങ്ങിയിരിക്കണമെന്ന് ഫിഫയ്ക്ക് പോലും പറയേണ്ടിവന്നതും ഏവരും കണ്ടു. മയക്കുമരുന്നടക്കമുള്ള ലഹരിയാണ് മറഡോണയെക്കൊണ്ട് അനഭിലഷണീയമായ പ്രവൃത്തിക്കള്‍ കാട്ടിക്കൂട്ടിച്ചതെന്നാണ് വിലയിരുത്തലുകള്‍ ഉയര്‍ന്നത്.

എന്നാല്‍ ഫിഫയുടെ ഔദ്യോഗിക ചിലവിലാണ് മറഡോണ റഷ്യന്‍ ഗ്യാലറിയിലുണ്ടായിരുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫിഫ പ്രസിഡന്‍റ് ജിയോവാനി ഇന്‍ഫന്‍റീന ഇത്തവണ നടപ്പാക്കിയ 'ലെജൻഡ്സ്  സ്‌കീം' പ്രകാരമാണ് മറഡോണ വിവിഐപി ലോഞ്ചിലെത്തിയതെന്ന റിപ്പോര്‍ട്ട് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഡെയ്ലി മെയില്‍ പുറത്തുവിട്ടിട്ടുണ്ട്. ഓരോ മത്സരം കാണാനെത്തുന്നതിനും ഫിഫ മറഡോണയ്ക്ക് 9 ലക്ഷം ഇന്ത്യന്‍ രൂപ നല്‍കിയിരുന്നെന്നാണ് വ്യക്തമാകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ; 'തോറ്റ് തൊപ്പിയിട്ടിരിക്കുമ്പോഴും മുഖ്യമന്ത്രി പരിഹാസം പറയുന്നു'
മറ്റത്തൂരിലെ ഓപ്പറേഷൻ ലോട്ടസ്; 'ഒറ്റച്ചാട്ടത്തിന് കോൺഗ്രസുകാർ ബിജെപിയായി', പരിഹസിച്ച് പിണറായി വിജയന്‍