
ഇന്‍റർനെറ്റിലൂടെ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ബിറ്റ്കോയിൻ അടക്കമുള്ള ഡിജിറ്റൽ നാണയങ്ങൾക്ക് ഇന്ത്യയിൽ നിയമസാധുത ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി. സാന്പത്തികകാര്യ സെക്രട്ടറി അധ്യക്ഷനായ വിദഗ്ദസമിതി ഡിജിറ്റൽ കറൻസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ചു വരികയാണ്. സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം അന്തിമതീരുമാനം എടുക്കുമെന്നും അദ്ദേഹം പാർലമെന്റിനെ അറിയിച്ചു. രാജ്യസഭയിൽ കനിമൊഴി യുടെ ചോദ്യത്തിനാണ് ജയ്റ്റ്‍ലിയുടെ മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam