ദിലീപിന്‍റെ  കൈവശമുള്ള മിച്ച ഭൂമി കണ്ടെത്താന്‍ ലാന്‍റ് ബോര്‍ഡ് നടപടി തുടങ്ങി

By Web DeskFirst Published Jul 28, 2017, 12:01 PM IST
Highlights

കൊച്ചി: ദിലീപിന്റെ കൈവശമുള്ള മിച്ച ഭൂമി കണ്ടെത്താന്‍ സംസ്ഥാന ലാന്റ് ബോര്‍ഡ് നടപടി തുടങ്ങി. വിവിധ ജില്ലകളില്‍ ദിലീപ് വാങ്ങിക്കൂട്ടിയ ഭൂമിയുടെ കണക്കെടുപ്പാണ് നടത്തുന്നത്.  ഇതിനായി  താഴെ തട്ടിലേയ്ക്ക് നിര്‍ദേശം നല്‍കിയെന്ന് ലാന്റ് ബോര്‍ഡ് സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ഭൂപരിഷ്‌കരണനിയമം ലംഘിച്ചിട്ടുണ്ടോയന്നാണ് പരിശോധിക്കുന്നത്. 

സര്‍വ്വെ നടപടി പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. അതേസമയം ദിലീപിന് ജയിലില്‍ നിന്ന് കത്തയച്ചകേസില്‍ പ്രതിയായ പിവിന്‍ ലാലിനെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

കരുമാലൂര്‍ വിലേലേജിലെ പുറപ്പള്ളികാവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്ന് സര്‍ക്കാര്‍ പുറംപോക്ക് കൈയ്യറി എന്ന പാരതിയിലാണ് കഴിഞ്ഞ ദിവസം റവന്യു വകുപ്പ് സര്‍വ്വെ തുടങ്ങിയത്. ദിലീപിന്റെ ഭൂമിയോട് ചേര്‍ന്ന് മറ്റ് വ്ക്തികളും കൈയ്യേറ്റം നടത്തിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. ഇതിനാലാണ് പ്രദേശത്തെ മുഴുവന്‍ ഭൂമിയും അളന്ന് തുടങ്ങിയത്. 

ഈ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമാണ് ദിലീപ് നടത്തിയ കൈയ്യേറ്റങ്ങള്‍ എത്രയെന്ന് കണ്ടെത്താനാകുക.ഇതിന് ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. ഇന്നും രാവിലെമുതല്‍ ഭൂമി അളക്കുന്ന നടപടികള്‍ തുടരുകയാണ്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായ കേസില്‍ അറസ്റ്റിലുള്ള വിപിന്‍ലാലിനെ ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയില്‍വാങ്ങും. 

ജയിലില്‍ നിന്ന് ദിലീപിന് കത്തെഴുതാന്‍ മുഖ്യപ്രതി സുനിലിനെ സഹായിച്ചത് വിപിന്‍ലാല്‍ ആയിരുന്നു.മറ്റൊരു കേസില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന വിപിന്‍ലാലിനെ നേരത്തെ പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പിവിന ലാലില്‍ നിന്ന് കേസിന്‍രെ ഗൂഡാലോചനയില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് പോലീസ് ലക്ഷ്യം. കേസില്‍ പോലീസ് തിരയുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
 

click me!