സ്ത്രീശബ്ദം എന്ന കച്ചിത്തുരുമ്പുമായി ദിലീപ്

Published : Jan 20, 2018, 09:55 AM ISTUpdated : Oct 05, 2018, 02:14 AM IST
സ്ത്രീശബ്ദം എന്ന കച്ചിത്തുരുമ്പുമായി ദിലീപ്

Synopsis

കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ പുതിയ വാദങ്ങളുമായി ദിലീപ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡില്‍ ഉള്‍പ്പെട്ട സ്ത്രീ ശബ്ദമാണ് ഇപ്പോള്‍ ദിലീപ് ഉയര്‍ത്തുന്ന വാദങ്ങളിലെ പ്രധാന കാര്യം. കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡിലെ ഉള്ളടക്കത്തെപ്പറ്റി നല്‍കിയ പരാതിയുടെ തുടര്‍ച്ചയായിട്ടാകും ദീലീപ് ഹൈക്കോടതിയിലെത്തുക. 

മെമ്മറികാര്‍ഡിലെ സ്ത്രീ ശബ്ദത്തെപ്പറ്റി പൊലീസ് കുറ്റപത്രത്തില്‍ ഒന്നും പറയുന്നില്ലെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദം പ്രോസിക്യൂഷന്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ ചെയ്യൂ.. എന്ന വാചകം മെമ്മറികാര്‍ഡില്‍ രണ്ടുതവണ പറയുന്നുണ്ടെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍റെ ആരോപണം. 

ഒന്നാം പ്രതിയുടെ ശബ്ദ പരിശോധനയെപ്പറ്റിയും ദിലീപ് പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് പോലീസ് ഒന്നാം പ്രതിയുടെ ശബ്ദസാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാനായിരുന്നു ഇത്. എന്നാല്‍, ഇത് ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ദിലീപിന്‍റെ പരാതിയില്‍ പറയുന്നു.

മെമ്മറികാര്‍ഡ് ലഭിച്ചാല്‍ കേസില്‍ അനുകൂല മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദിലീപെന്നാണ് സൂചന.എന്നാല്‍ മെമ്മറികാര്‍ഡ് തരണമെന്ന ആവശ്യം കോടതി തള്ളിയാല്‍ സ്ത്രീശബ്ദം എന്ന കച്ചിത്തുരുമ്പുമായി ദിലീപ് ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത. കേസില്‍ തനിക്കെതിരേ ഹാജരാക്കിയ സുപ്രധാന രേഖകള്‍ നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണയം വച്ച സ്വർണം തിരികെ നൽകിയില്ല, ഫിനാൻസ് ഏജന്‍റിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു, സഹോദരങ്ങൾ പിടിയിൽ
പൊള്ളാച്ചിയിലെ ആശുപത്രിക്ക് മുന്നിൽ വിങ്ങിപ്പൊട്ടി ഉറ്റവർ, മൃതശരീരം തിരിച്ചറിയാൻ ബന്ധുക്കളെത്തി; കേരളത്തെ നടുക്കി വാൽപ്പാറ അപകടം