ലക്ഷദ്വീപിൽ വലിയ ജനകീയ പ്രതിഷേധങ്ങൾക്ക് ഇത് ഇടയാക്കിയിരുന്നു. പണ്ടാര ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ ലക്ഷദ്വീപിൽ അപ്രഖ്യാപിത നിർമാണ നിയന്ത്രണമുണ്ടായിരുന്നു.
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രർറ്റർക്കും കേന്ദ്രത്തിനും തിരിച്ചടി. പണ്ടാരം ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്ത് ഹൈക്കോടതി. ദ്വീപ് നിവാസികൾ നൽകിയ ഹർജിയിലാണ് കോടതി തീരുമാനം. ലക്ഷദ്വീപിൽ വലിയ ജനകീയ പ്രതിഷേധങ്ങൾക്ക് ഇത് ഇടയാക്കിയിരുന്നു. പണ്ടാര ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ ലക്ഷദ്വീപിൽ അപ്രഖ്യാപിത നിർമാണ നിയന്ത്രണമുണ്ടായിരുന്നു. മുഴുവൻ നിർമാണ പ്രവർത്തനങ്ങൾക്കും അധികൃതർ സ്റ്റോപ് മെമ്മോ നൽകി. വീട് നിർമാണം വരെ നിർത്തിവെപ്പിച്ചു.
ടൗൺ പ്ലാനിങ്ങിന്റെ പേരിലാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അപ്രഖ്യാപിത നിർമാണ നിയന്ത്രണം. വീടുപണി പൂർത്തീകരണത്തോട് അടുത്തിരിക്കുന്നവർക്ക് ഉൾപ്പെടെയാണ് സ്റ്റോപ് മെമ്മോ നൽകിയത്. നിർമാണം തുടർന്നാൽ നിർമാണ സാമഗ്രികൾ പിടിച്ചെടുക്കുമെന്നും അറിയിച്ചിരുന്നു. തീരുമാനത്തിൽ പ്രതിഷേധിച്ച് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിലേക്ക് എൻസിപി(എസ്പി) പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
